പയ്യന്നൂര്‍: ഉപകരണ സംഗീതത്തില്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ല മാന്‍ഡൊലിന്‍.പക്ഷെ തൂരീയം സംഗീതോത്സവത്തിന്റെ ഇരുപത്തഞ്ചാം ദിനത്തില്‍ സംഗീതം അതിന്റെ പൂര്‍ണതയില്‍ ആ വിസ്മയ സംഗീതോപകരണത്തില്‍ കൂടി അനുഭവിച്ചപ്പോള്‍ അസ്വാദകര്‍ ആനന്ദ നിര്‍വൃതിയിലായി. നേര്‍ത്ത കുളിര്‍കാറ്റായി തുടങ്ങി രാഗങ്ങളുടെ പ്രവാഹമായി യു.പി.രാജ് നാഗമണി ദമ്പദികള്‍ ഒഴുകിയെത്തിയപ്പോള്‍ ട്രിപ്ലിക്കന്‍ ശേഖറും തൃപ്പൂണിത്തുറ ശ്രീകുമാര്‍ പൈ എന്നിവര്‍ തവില്‍വാദനത്തില്‍ വിസ്മയം തീര്‍ത്ത് കച്ചേരി ഹൃദയാവര്‍ജ്ജമാക്കി. ആകാശവാണി കണ്ണൂര്‍ സ്റ്റേഷന്‍ ഡയരക്ടര്‍ കെ.ബാലചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
ഇരുപത്തിയാറാം ദിനമായ ഇന്ന് സംഗീത വിസ്മയം ടി.വി.ശങ്കരനാരായണന്‍ കച്ചേരി നടത്തും. നാഗൈ ആര്‍.മുരളീധരന്‍ വയലിനിലും മന്നാര്‍ ഗുഡി ഈശ്വരന്‍ മൃദംഗത്തിലും വി.സുരേഷ് ഘടത്തിലും പക്കമേളമൊരുക്കും.
















