Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എസ്ബിഐ രണ്ടുകോടി നല്‍കും; ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ മാമ്മോഗ്രാം സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 08:38 pm IST
inPathanamthitta

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലാഭ വിഹിതത്തില്‍ നിന്നും രണ്ടുകോടിരൂപാ കോഴഞ്ചേരിയിലെ ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിന് നല്‍കും. ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ ലാഭത്തിന്റെ ഒരു വിഹിതം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന പ്രധാമന്ത്രിയുടെ നിര്‍ദ്ദേശമാണ് എസ്ബിഐ പ്രാവര്‍ത്തികമാക്കിയത്.

ഈതുക വിനിയോഗിച്ച് ജില്ലാ കാന്‍സര്‍ സെന്ററില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുള്ള ഡിജിറ്റല്‍ മാമ്മോഗ്രാം മെഷീന്‍ സ്ഥാപിക്കും. 1.30 കോടി രൂപ ചെലവഴിച്ചാണ് ജര്‍മ്മനിയില്‍ നിന്ന് മെഷീന്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. സ്തനാര്‍ബുദം പ്രാരംഭ ദിശയില്‍ തന്നെ കണ്ടുപിടിക്കാന്‍ മാമ്മോഗ്രാം മെഷീന്‍കൊണ്ട് കഴിയും.

ജില്ലാ കാന്‍സര്‍ സെന്ററില്‍ മാമ്മോഗ്രാം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സൗജന്യനിരക്കില്‍ സേവനം ലഭിക്കും. തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് മെഷീന്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടി തെരഞ്ഞെടുത്ത റേഡിയോഗ്രാഫര്‍ക്കുള്ള പരിശീലനവും ആര്‍സിസിയില്‍ ആരംഭിച്ചു. ദേശീയ കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതിയുടെ നാല് പരിപാടികളായ കാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള ബോധവത്കരണം, രോഗനിര്‍ണയക്യാമ്പുകള്‍ ചികിത്സാ സംവിധാനങ്ങള്‍ , സാന്ത്വന പരിപാലനം എന്നിവ പരിശോധിക്കുകയും ഇവ മികച്ച രീതിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സെന്റര്‍ നടത്തിയതിന്റെ രേഖകള്‍ പഠന വിധേയമാക്കിയതിന്റെയും അടിസ്ഥാനത്തില്‍ ബാങ്ക് പണം സെന്ററിനു കൈമാറിയത്. ഈ തുക ഉപയോഗിച്ചാണ് മാമ്മോഗ്രാമും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.

തിരുവനന്തപുരം ആര്‍സിസിയുടെ സബ്‌സിഡിയറി യൂണിറ്റായ സെന്ററില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ച ആര്‍സിസിയില്‍ നിന്നുമുള്ള വിദഗ്ധരടങ്ങിയ സംഘം രോഗികളെ പരിശോധിക്കുകയും ചികിത്സാവിധികള്‍ നിര്‍ണയിക്കുകയും ചെയ്തുവരുന്നു. ആര്‍സിസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്തനംതിട്ട ജില്ലക്കാരായ രോഗികള്‍ക്കുള്ള തുടര്‍ചികിത്സയാണ് ഇവിടെ നല്‍കുന്നത്. ഇതിനോടൊപ്പം മറ്റ് കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ള രോഗികള്‍ക്കും മാര്‍ഗ നിര്‍ദ്ദേശവും നല്‍കാറുണ്ട്.

1999 ഒക്ടോബര്‍ 29 നാണ് ജില്ലാ കാന്‍സര്‍ സെന്റര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

മാമ്മോഗ്രാം സ്ഥാപിതമാകുന്നതോടെ കാന്‍സര്‍ നിര്‍ണയ ക്യാമ്പുകളില്‍ എത്തുന്ന സ്ത്രീകളുടെ ബ്രസ്റ്റ് സ്്രകീനിംഗ് നടത്തുകയും മാമ്മോഗ്രാം പരിശോധനയ്‌ക്ക് വിധേയമാക്കാനും കഴിയുന്നത് വലിയ നേട്ടമാണെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന്‍ പിള്ള പറഞ്ഞു. ഇങ്ങനെ മാമ്മോഗ്രാം പരിശോധന വേണ്ടി വരുന്നവരെ സെന്ററിലെത്തിക്കുന്നതിന് പുതിയ വാഹനവും വാങ്ങിയിട്ടുണ്ട്.

സ്തനാര്‍ബുദം പ്രാരംഭദിശയില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനും ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമാകും. ആര്‍സിസിയുടെ കീഴില്‍ ഒരു മിനി കാന്‍സര്‍ ആശുപത്രി ആരംഭിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജില്ലാ ക്യാന്‍സര്‍സെന്ററില്‍ ഉണ്ടെന്നും ഡോ.കെ. ജി. ശശിധരന്‍പിള്ള പഞ്ഞു. മാമ്മോഗ്രാം സ്ഥാപിക്കുന്നതോടൊപ്പം സെന്ററിലെ ലാബും 16 ലക്ഷം രൂപ ചിലവില്‍ നവീകരിക്കുന്നുണ്ട്.

24 മുറികളുള്ള പേ വാര്‍ഡ് , അള്‍ട്രാസൗണ്ട് സ്‌കാനര്‍, ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണയത്തിനുള്ള കോള്‍പോസ്‌കോപ്പ്, സൈറ്റോ ടെക്‌നോളജിസ്റ്റ്, കീമോ തെറാപ്പി , ടെലി മെഡിസിന്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം സെന്ററിലുണ്ട്. ആര്‍സിസിയില്‍ നിന്നും തുടര്‍ ചികിത്സ നടത്താനായി എത്തുന്ന വിദഗ്ധര്‍ ടെലി മെഡിസിന്‍ സംവിധാനം ഉപയോഗിച്ചാണ് ചികിത്സകള്‍ ക്രോഡീകരിക്കുന്നത്. ഇതിനോടൊപ്പം കാന്‍സര്‍ രോഗികളുടെ വീടുകളിലെത്തി സാന്ത്വന പരിചരണം നടത്തുന്നുണ്ട്. സാന്ത്വന പരിചരണത്തിന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍നിന്നുതന്നെ പരിശീലനം ലഭിച്ച ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരും അടങ്ങിയ സംഘമാണ് നേതൃത്വം നല്‍കുന്നത്.

ഒരുമാസത്തിനുള്ളില്‍ മാമ്മോഗ്രാം ഉള്‍പ്പെടെയുള്ള മെഷീന്റെ പവര്‍ത്തനം ആരംഭിക്കാനാണ് സെന്റര്‍ ശ്രമിക്കുന്നത്. മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.

ജര്‍മനിയില്‍നിന്നുള്ളസാങ്കേതിക വിദഗ്ധരുടെ സേവനവും പ്രാരംഭഘട്ടത്തില്‍ ലഭിക്കും. കാന്‍സര്‍ സെന്ററിനെ മിനി ആശുപത്രിയാക്കി ആര്‍സിസി ഉയര്‍ത്തുകയാണെങ്കില്‍ മലയോര ജില്ലയിലെ ആളുകള്‍ക്ക് ഏറെ പ്രയോജനമായിരിക്കും ഉണ്ടാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

News

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.