Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേന്ദ്ര ജീവനക്കാര്‍ക്ക് അച്ഛേ ദിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 01:48 am IST
inVicharam

നവവത്സര സമ്മാനമെന്നോണം പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ജീവനക്കാരുടെ ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിച്ചിരിക്കുന്നു. കുറഞ്ഞ ശമ്പളം 18,000 രൂപയാക്കി. പെന്‍ഷനില്‍ 24 ശതമാനം വര്‍ധന. വാര്‍ഷിക ഇന്‍ക്രിമെന്റ് രണ്ടര ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമാക്കി.

വീട്ടുവാടക അലവന്‍സ് കൂട്ടുകയും ഭവനനിര്‍മാണത്തിനുള്ള അഡ്വാന്‍സ് ഏഴര ലക്ഷത്തില്‍നിന്നും 25 ലക്ഷമായി ഉയര്‍ത്തുകയും ചെയ്യും. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനം വര്‍ധന. ഡിഎ അടക്കമുള്ള അലവന്‍സ് വര്‍ധിക്കുമ്പോള്‍ ശമ്പള വര്‍ധന 23.6 ശതമാനമാകും. 48 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യുന്ന പദ്ധതിപ്രകാരം ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും. ഗ്രാറ്റുവിറ്റി പരിധി പത്ത് ലക്ഷത്തില്‍നിന്നും 20 ലക്ഷമാക്കി. ശമ്പള വര്‍ധനയ്‌ക്ക് 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നും ജൂലൈയിലെ ശമ്പളത്തോടൊപ്പം ഇത് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എച്ച്ആര്‍എയിലും മാറ്റം വരുത്തി.

കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചരിത്രപരമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. ഈ ശമ്പള വര്‍ധന ഗാര്‍ഹിക ആവശ്യങ്ങള്‍ വര്‍ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥ 7.9 ശതമാനം വളര്‍ച്ചയിലെത്തിക്കും എന്നാണ് പ്രതീക്ഷ. ഇന്ന് ഭാരതത്തില്‍ ഒരു കോടി കേന്ദ്രജീവനക്കാരുണ്ട്. 23.6 ശതമാനം വര്‍ധന അവര്‍ക്ക് കൂടുതല്‍ പൈസ ചെലവിടാന്‍ പ്രചോദനമാകുമ്പോള്‍ അത് സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണകരമാകും. ഉപഭോഗവസ്തുക്കള്‍ക്ക് മാത്രമല്ല, സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും. വ്യാപാരമേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോയപ്പോള്‍ ഓഹരി വിപണിയിലും മറ്റും തകര്‍ച്ച വന്നിരുന്നല്ലോ. ഇതിനും ഈ ശമ്പള വര്‍ധന പരിഹാരമാണ്. ഇപ്പോള്‍ വിഷമത്തിലായ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനവുമാകും. കുറഞ്ഞ ശമ്പളം 7000 ല്‍നിന്നും 18,000 വും കൂടിയ ശമ്പളം 2.5 ലക്ഷവും ആകുമ്പോള്‍ ഗാര്‍ഹിക കമ്പോളത്തില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും. റെയില്‍വേയ്‌ക്കും ഇത് ഗുണകരമാകും.

24325 കോടി റെയില്‍വേയ്‌ക്കും ലഭിക്കും. ഇനിമുതല്‍ ചികിത്സയ്‌ക്കും പലിശരഹിത അഡ്വാന്‍സ് ലഭ്യമാകും. ഹോസ്പിറ്റല്‍ ലീവ്, സ്‌പെഷ്യല്‍ ഡിസേബിലിറ്റി ലീവ്, അസുഖങ്ങള്‍ക്കായുള്ള അവധി എന്നിങ്ങനെ വെവ്വേറെയുള്ള അവധികള്‍ ചേര്‍ത്ത് ജോലിയുമായി ബന്ധപ്പെട്ട പരിക്കുകള്‍ക്കുള്ള അവധി എന്നാകും. ജനുവരി മുതലുള്ള കുടിശിക ഘട്ടംഘട്ടമായി നല്‍കും. നിലവിലുള്ള പേ ബാന്‍ഡ്‌സ് ഗ്രേഡ് പേ സമ്പ്രദായത്തിനു പകരം പേ മെട്രിക്‌സ് സമ്പ്രദായം ഏര്‍പ്പെടുത്തും.

പേ മെട്രിക്‌സില്‍ ബ്രിഗേഡിയര്‍, ലഫ്.കേണല്‍ തസ്തികകളില്‍ സായുധസേനകളിലെ തത്തുല്യ തസ്തികകള്‍ക്കും സമാന വേതനം ലഭ്യമാക്കും. വാര്‍ഷിക ഇന്‍ക്രിമെന്റ് മൂന്ന് ശതമാനമായി തുടരും. പ്രതിരോധ സായുധ സേനകളില്‍ ഗ്രാറ്റുവിറ്റി പരിധി പത്തുലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയര്‍ത്തും. ഡിഎ 50 ശതമാനം വര്‍ധിക്കുമ്പോള്‍ ഗ്രാറ്റുവിറ്റി പരിധിയില്‍ 25 ശതമാനം വര്‍ധനയുണ്ടാകും. ഭാരതമൊട്ടാകെ സന്തോഷം നല്‍കുന്ന തീരുമാനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരു മേഖലയേയും ഒഴിവാക്കാതെ കേന്ദ്ര ജീവനക്കാരുടെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചാണ് ഈ ശമ്പള വര്‍ധന എന്നത് ശ്രദ്ധേയമാണ്.

നിലവിലെ ക്ഷാമബത്താ നിരക്കുകൂടി കണക്കിലെടുത്താണ് 2016 ജനുവരി മുതല്‍ ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ 14.29 ശതമാനത്തിന്റെ വര്‍ധന വരുത്തിയിട്ടുള്ളത്. സൂചിക യുക്തിസഹമാക്കുന്നതിന് പ്രതിരോധ ജീവനക്കാരുടെ പേ മെട്രിക്‌സിലും വര്‍ധന വരുത്തി. ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി. നഷ്ടപരിഹാരമെന്ന നിലയ്‌ക്കുള്ള എക്‌സ്‌ഗ്രേഷ്യ 10-20 ലക്ഷത്തില്‍നിന്നും 25-45 ലക്ഷമാക്കി. ഈ ശമ്പള വര്‍ധന മാര്‍ക്കറ്റില്‍ നാണയപ്പെരുപ്പത്തിനിടവരുത്തും എന്ന ആശങ്ക ചിലര്‍ക്കുണ്ട്.

പക്ഷെ മാര്‍ക്കറ്റില്‍ കൂടുതല്‍ ധനം വിനിയോഗിക്കപ്പെടുമ്പോള്‍ അതിന്റെ ഗുണം കേന്ദ്ര ഖജനാവില്‍ പ്രതിഫലിപ്പിക്കുമല്ലോ. ദേശീയ പെന്‍ഷന്‍ സംവിധാനമായ എന്‍പിഎസ്, ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയുടെ നടത്തിപ്പിലെ പോരായ്‌മകള്‍ പരിശോധിക്കാന്‍ രണ്ട് വ്യത്യസ്ത സമിതികള്‍ രൂപവല്‍ക്കരിക്കാനും തീരുമാനമായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതല്‍ എല്ലാ മേഖലകളിലും എത്തുന്നുവെന്നതിന്റെ സാക്ഷിപത്രം കൂടിയാണ് ഈ വിശദമായ, എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ശമ്പളപരിഷ്‌കരണ പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം വരുത്തിവച്ച ആശങ്കകള്‍ തുടച്ചുനീക്കി ഭാരതത്തില്‍ ക്ഷേമത്തിന്റെ വാതിലുകള്‍ തുറക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിലൂടെ ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.