നാടോടികലകളെ നാടകവുമായി സംയോജിപ്പിച്ച് തനത് നാടകവേദി രൂപപ്പെടുത്തിയ കാവാലം ലോക നാടകവേദിയില്‍ മലയാളത്തിന്റെ ശബ്ദം കേള്‍പ്പിച്ചെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാടകപ്രസ്ഥാനത്തിന് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയ ബഹുമുഖ പ്രതിഭയായിരുന്നു കാവാലം.
കുട്ടനാടിന്റെ കലാപാരമ്പര്യവും നാടോടിപ്പാട്ടിന്റെ ഈണവും കാവാലത്തിന്റെ കലാപാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതുല്യനായ പ്രതിഭയും അസാമാന്യമായ ലാളിത്യവുംകൊണ്ട് മലയാളികളെ അതിശയിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
















