ശക്തമായ മഴയെതുടര്‍ന്ന് തകര്‍ന്ന് വീണ വീടിന് മുന്നില്‍ തണ്ണീര്‍മുക്കം ഒമ്പതാം വാര്‍ഡ് തറയില്‍
പങ്കജാക്ഷപണിക്കരും ഭാര്യ രാധാമണിയും മകള്‍ മായയും
ചേര്‍ത്തല: വീട് തകര്‍ന്ന് വീണ് ഗൃഹനാഥന് പരിക്ക്. തണ്ണീര്‍മുക്കം പഞ്ചായത്ത് 14 ാം വാര്‍ഡില്‍ തറയില്‍ പങ്കജാക്ഷപ്പണിക്കര്‍(50) ആണ് പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇയാള്‍ ഉറങ്ങുന്നതിനിടെയാണ് വീട് തകര്‍ന്നത്. ഉള്ളില്‍ പെട്ട പങ്കജാക്ഷപ്പണിക്കരെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അപകടവിവരം അറിയിച്ചിട്ടും റവന്യൂ അധികൃതര്‍ ഇവിടെയെത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
















