Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പട്ടികജാതി ഫണ്ട് നഷ്ടപ്പെടുത്തിയ ഭരണ സമിതിക്കെതിരെ ബിജെപി സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:58 pm IST
inAlappuzha

തൈക്കാട്ടുശേരി: തൈക്കാട്ടുശ്ശേരിയിലെ തീരദേശ നിവാസികളായ പട്ടികജാതിക്കാരുടെ വീടിന്റെ പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള 30 ലക്ഷം രൂപയുടെ പദ്ധതി അട്ടിമറിച്ച് ഫണ്ട് നഷ്ടപ്പെടുത്തിയ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയും പട്ടികജാതി മോര്‍ച്ചയും സമരപരിപാടികള്‍ സംഘടിപ്പിക്കും.

2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഏഴ് പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് കോളനി നിവാസികളുടെ ഭവനം സംരക്ഷിക്കുവാനായി ഭൂമി കല്ല്‌കെട്ടി മണ്ണിട്ടുയര്‍ത്തുവാനുള്ള പദ്ധതിയാണ് നഷ്ടപ്പെടുത്തിയത്.

കീത്തറ, വളവങ്കേരി, പൂമംഗലം, ചുടുകാട്ടുംപുറം, ചുടുകാട്ടുംപുറം തെക്ക്, പൂക്കൈത, പോളേക്കടവ് എന്നീ ഏഴു തീരദേശ പട്ടികജാതി കോളനികളിലായി 30 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ നാളേറെയായി പട്ടികജാതി സമൂഹത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമാണ് സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെ തുടര്‍ന്ന് നഷ്ടമായിരിക്കുന്നത്.

തൈക്കാട്ടുശ്ശേരിയിലെ 2015-16 വാര്‍ഷിക പദ്ധതിയനുസരിച്ച് പട്ടികജാതി ഫണ്ട് മേഖല തിരിച്ചുള്ള കണക്ക് പ്രകാരം ഉല്പാദനമേഖല 29,40,000, സേവന മേഖല 30,70,060, പശ്ചാത്തല മേഖല 5,31,400, അങ്ങനെ പട്ടികജാതി വികസനത്തിന് ആകെ അനുവദിച്ച തുക 65,41,460 രൂപ. ഇതില്‍ ഉല്പാദന മേഖലയില്‍ അനുവദിച്ച തുകയില്‍ 100 ശതമാനം ഫണ്ടും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഈ തുക മൊത്തം പട്ടികജാതി ഫണ്ടിന്റെ 45 ശതമാനം തുകയാണ്. ഇതാണ് വിനിയോഗിക്കാതിരുന്നത്.

24,000 ജനസംഖ്യയുള്ള തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ 600 പട്ടികജാതി കുടുംബങ്ങളാണുള്ളത്. ഏകദേശം 2,500 പട്ടികജാതിക്കാരുള്ള ഈ പഞ്ചായത്തില്‍ 17 പട്ടികജാതി സങ്കേതങ്ങളും ഉണ്ട്. പട്ടികജാതിക്കാരില്‍ 60 കുടുംബങ്ങള്‍ ഭവനരഹിതരും, 80 കുടുംബങ്ങള്‍ കക്കൂസ് ഇല്ലാത്തവരുമാണ്. 12 ശതമാനം ആളുകള്‍ തൈക്കാട്ടുശേരി പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.

ടെണ്ടര്‍ നടപടികള്‍ വൈകിപ്പിച്ചതാണ് ഈ പദ്ധതി നഷ്ടപ്പെടുവാന്‍ കാരണമായത്. മാസങ്ങള്‍ക്കു മുമ്പേ വകുപ്പ് തലത്തിലുള്ള കോ-ഓഡിനേഷന്‍ സമിതിയുടെ സ്‌പെഷ്യല്‍ ഉത്തരവ് ലഭ്യമായിട്ടും ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള പ്രസിഡന്റിന്റെ അനാസ്ഥയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് ടെണ്ടര്‍ വിളിക്കാന്‍ ഇടയാക്കിയത്.

മുന്‍ വര്‍ഷത്തേതുപോലെ സ്പില്‍ഓവര്‍ പ്രൊജക്ട് ഇല്ലാത്തതിനാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ നഷ്ടപ്പെട്ട തുക വീണ്ടും ലഭിക്കില്ല. ഇത്രയും തുക നഷ്ടപ്പെടുത്തിയതിനാല്‍ വീണ്ടും ഈ പദ്ധതിയ്‌ക്ക് ആവശ്യമായ തുക പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരുമെന്നതിനാല്‍ തുടര്‍ന്ന് ഈ പദ്ധതി നടപ്പില്‍ വരുത്തുന്ന കാര്യം സംശയത്തിലാണ്.

കാലങ്ങളായി മാറി മാറി ഭരണം നടത്തുന്നവര്‍ പട്ടികജാതി വിഭാഗങ്ങളോട് കാണിക്കുന്ന അവഗണന വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് ബിജെപി തൈക്കാട്ടുശേരി പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.

യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. രാജേഷ്, ജനറല്‍ സെക്രട്ടറി എം.ആര്‍. ജയദേവന്‍, വിജയമ്മലാലു, യോഗേഷ് ആന്റണി, ഗ്രാമപഞ്ചായത്തംഗങ്ങളായ വിമല്‍ രവീന്ദ്രന്‍, കെ.സി. വിനോദ് കുമാര്‍, സജി മണപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

പുതിയ വാര്‍ത്തകള്‍

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.