ഷങ്ഹായി: ചൈനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ച് 30 പേര്‍ വെന്ത് മരിച്ചു. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലാണു ദാരുണമായ അപകടൻ നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
56 പേരുമായി യാത്ര തിരിച്ച ബസ് റോഡിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറിലിടിച്ച ഉടനെ കത്തിയമരുകയായിരുന്നു. ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിയതിനെ തുടർന്ന് തീ പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബസ് കത്തിയമരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
















