ക്വലാലംപുര്‍: ടാന്‍സാനിയയില്‍ കണെ്ടത്തിയ വിമാനാവശിഷ്ടം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച് 370 ന്റേതെന്നു സംശയം. വലിയ ഒരു അവശിഷ്ടമാണ് ടാന്‍സാനിയയില്‍നിന്ന് ലഭിച്ചതെന്ന് ഗതാഗതമന്ത്രി അറിയിച്ചതായി മലേഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ മഡഗാസ്കറിൽ നിന്നും ലഭിച്ചു വിമാനാവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റേതല്ലെന്ന് അന്വേഷണ ഏജൻസി നേരത്തെ അറിയിച്ചിരുന്നു. 2014 മാര്‍ച്ചിലാണ് 239 യാത്രക്കാരുമായി എംഎച്ച് 370 ബോയിംഗ് വിമാനം അപ്രത്യക്ഷമായത്.
















