കാഞ്ഞാര്‍: പൊതുജനപരാതിയെത്തുടര്‍ന്ന് കാഞ്ഞാര്‍ സ്റ്റേഷനിലെ റൈറ്ററും എഎസ്‌ഐയുമായ ഷാജഹാനെ സ്ഥലം മാറ്റി. ആറ് വര്‍ഷത്തോളമായി ഇദ്ദേഹം കാഞ്ഞാറില്‍ തന്നെ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. സംഭവം എസ്.പിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇന്റലിജന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ചു. ഇതേത്തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഇടുക്കി ഡിസിആര്‍ബിയിലേക്ക് മാറ്റിയിരിക്കുന്നത്. കാഞ്ഞാര്‍ സ്റ്റേഷന്‍ പിരിധിയിലുള്ളയാളാണ് ഇദ്ദേഹം. ഒരു പോലീസുകാരന്‍ മൂന്ന് വര്‍ഷം മാത്രമെ ഒരു സ്റ്റേഷനില്‍ നിര്‍ത്താവൂ എന്നതാണ് നിയമം എന്നാല്‍ ഇത് പാലിക്കാതെയാണ് ഈ പോലീസുകാരന്‍ കാഞ്ഞാറില്‍ പ്രവര്‍ത്തിച്ചത്.
















