Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂവാറ്റുപുഴയില്‍ നിന്നുള്ള ബസുകള്‍ കാഡ്‌സ് വഴി മങ്ങാട്ടുകവലയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 09:33 pm IST
inIdukki

തൊടുപുഴ: ട്രാഫിക് അഡൈ്വസറി കമ്മറ്റിയില്‍ ഗതാഗത പരിഷ്‌കരണത്തിന് തീരുമാനം. ഇന്ന് മുതല്‍ മൂവാറ്റുപുഴ റൂട്ടിലോടുന്ന ഷട്ടില്‍ ബസുകള്‍ അമ്പലപടി വഴി കാഡ്‌സ് ജംഗ്ഷനിലെത്തി കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപ്പാസുവഴി മങ്ങാട്ടുകവല സ്റ്റാന്റിലെത്തും തുടര്‍ന്ന് ഇതേ വഴി തന്നെ കാഞ്ഞിരമറ്റം ടെമ്പിള്‍ ജംഗഷനെത്തി മൂപ്പില്‍കടവ് പാലം കടന്ന് പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്ക് പോകും. ഈ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘ ദൂര ബസുകള്‍ വെങ്ങല്ലൂരില്‍ നിന്നും നാലുവരി പാത കയറി മങ്ങാട്ടുകവലയിലെത്തി അവിടെ നിന്നും കാഞ്ഞിരമറ്റം ബൈപ്പാസുവഴി നേരിട്ട് അതതു സ്റ്റാന്റിലെത്തും..

ഇന്നലെ രാവിലെ 11 മണിയോടെയാണ് ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ യോഗം തൊടുപുഴ പിഡബ്ലുഡി റെസ്റ്റ് ഹൗസില്‍ ചേര്‍ന്നത്.  എംഎല്‍എ പിജെ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ സുധാകരന്‍നായര്‍, തൊടുപുഴ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ രാജന്‍, ഡിവൈഎസ് പി ജി വേണു, സിഐ ഷാജു ജോസ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, രാഷ്‌ട്രീയ കക്ഷി നേതാക്കള്‍, ബസ് ഓണര്‍മാര്‍, നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി കൗണ്‍സിലര്‍മ്മാരായ ഗോപാലകൃഷ്ണന്‍, ബാബു പരമേശ്വരന്‍ നേതാക്കളായ റ്റി എസ് രാജന്‍, എസ് പത്മഭൂഷണ്‍ എന്നിവരും ബിഎംഎസ് നേതാക്കളായ എ പി സഞ്ചു, ജി ജി ഹരികുമാര്‍, കെ ആര്‍ വിജയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ആറാം തിയതി മുതല്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ അവലോഗന യോഗത്തില്‍ വിമര്‍ശനവും നിര്‍ദ്ദേശങ്ങള്‍ നിരവധിയാണ് ഉയര്‍ന്ന് വന്നത്. ബസ് നാലുവരി പാത വഴി മങ്ങാട്ടുകവലയില്‍ എത്തി മാര്‍ക്കറ്റ് റോഡ് വഴി പുളിമൂട്ടില്‍ ജംഗഷനിലെത്തി കാഡ്‌സ് വഴി പോകുമ്പോള്‍ സമയവും ഇന്ധനവും നഷ്ടമാകുന്നതായി ബിഎംഎസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും ബസ് ഓണേഴ്‌സ് പ്രതിനിധിയും ചൂണ്ടി കാണിച്ചു. കഴിഞ്ഞ കമ്മറ്റില്‍ ഇവരെ വിളിക്കാതെയാണ് തീരുമാനമെടുത്തനെന്നും ആരോപണമുയര്‍ന്നു. ഇതിന് പരിഹാരമായി പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നെങ്കിലും മാര്‍ക്കറ്റ് റോഡിലെ കുരിക്ക് അഴിയാതെ നിന്നും. ഈ വഴി വണ്‍വെയാക്കാനും നിര്‍ദ്ദേശം ഉയര്‍ന്നു. അവസാനം ബിഎംഎസ് മുന്നോട്ട് വച്ച നിലവില്‍ അംഗീകരിച്ച പരിഷ്‌കാരം ചര്‍ച്ചയ്‌ക്ക് വന്നെങ്കിലും ചിലര്‍ അതിനെ എതിര്‍ത്തത് ചെറിയ തോതില്‍ ബഹളത്തിന് കാരണമായി. തുടര്‍ന്ന് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തി ബസ് ഇവിടെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. 50 മിനിറ്റാണ് ഒരു ബസിന് ഈ റൂട്ടിലുള്ളതെന്നും പലപ്പോഴും ബസ് ജീവനക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലുമുള്ള സമയം കിട്ടുന്നില്ലെന്നും ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ പി സഞ്ചു യോഗത്തില്‍ പറഞ്ഞു. ഇത് അംഗീകരിച്ച് ബസ് ഓണേഴ്‌സും എത്തി. ഒരുമിനിറ്റ് സ്റ്റാന്റിലെത്താന്‍ വൈകിയാല്‍ സര്‍വ്വീസ് മുടങ്ങുമെന്നും ഇവര്‍  ചൂണ്ടികാട്ടി. തുടര്‍ന്നും തീരുമാനമാകാതെ വന്നതോടെ പിജെ ജോസഫ് പ്രധാന നേതാക്കളെ വിളിച്ച് മറ്റൊരു മുറിയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കുകയായിരുന്നു. കുമാരമംഗലം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ പഴയപടി തന്നെ സര്‍വ്വീസ് തുടരും. കൂത്താട്ടുകുളം മണക്കാട് ഭാഗത്ത് നിന്നുള്ള ബസുകളുടെ കാര്യം ചര്‍ച്ചയായെങ്കിലും ഒരുമാസത്തിനുള്ളില്‍ കൂടുന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. മങ്ങാട്ടുകവലയെ കിഴക്കമേഖലയുടെ കവാടമെന്ന നിലയ്‌ക്ക് അവഗണിക്കാന്‍ പാടില്ലെന്ന പൊതുഅഭിപ്രായവും യോഗത്തില്‍ ഉയര്‍ന്ന് വന്നു. ഗതാഗതം പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.