Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അടിസ്ഥാനസൗകര്യമില്ലാതെ കരുനാഗപ്പള്ളി മുനിസിപാലിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 02:36 pm IST
inKollam

എം.ഡി. ബാബുരഞ്ജിത്ത്

കരുനാഗപ്പള്ളി: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ ഏറെ പുരോഗതി പ്രാപിച്ചിട്ടുള്ള മുനിസിപ്പാലിറ്റികളിലൊന്നാണ് കരുനാഗപ്പള്ളിയെങ്കിലും അവിടുത്തെ അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

മാലിന്യപ്രശ്‌നവും കുടിവെള്ള പ്രശ്‌നവും, ഡ്രയിനേജ് സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പടെ പരിഹരിക്കപ്പെടേണ്ട ധാരാളം വിഷയങ്ങള്‍ ഉണ്ടെങ്കിലും ഏറെ പ്രാധാന്യം കല്‍പ്പിക്കേണ്ട ഒരു വിഷയമാണ് റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ളത്. ഇവിടെ ഏറി വരുന്ന ഗതാഗതകുരുക്ക് കുറച്ചൊന്നുമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. പുതിയകാവ് മുതല്‍ കന്നേറ്റി വരെയുള്ള നാലു കിലോമീറ്ററോളം വരുന്ന പ്രദേശമാണ് വാഹന ങ്ങളുടെ ആധിക്യം ഏറെ അനുഭവപ്പെടുന്നത്. ഇവിടെയാണ് ആയിരക്കണക്കിനു കുട്ടികള്‍ പഠിയ്‌ക്കുന്ന അഞ്ചോളം സ്‌കൂളുകള്‍ നിലനില്‍കുന്നത്. കൂടാതെ കോടതികളും ഓഫീസ് സമുച്ചയങ്ങളുമുള്ള മിനി സിവില്‍ സ്‌റ്റേഷന്‍, പോലീസ് സ്‌റ്റേഷന്‍, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റ്, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ നാലോളം ഹോസ്പിറ്റലുകള്‍, ക്ഷേത്രങ്ങളും, പള്ളികളും ഉള്‍പ്പെടെ ഉള്ള ആരാധനാലയങ്ങള്‍, മാളുകള്‍, പെട്രോള്‍ പമ്പുകള്‍, ആഡിറ്റോറിയങ്ങള്‍, സിനിമാശാലകള്‍, മദ്യശാലകള്‍, വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിത്യേന ആയിരങ്ങള്‍ വന്നുപോകുന്ന സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മറ്റു നഗരങ്ങളെ പോലെ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഉള്ള പോക്കറ്റ് റോഡുകളോ സമാന്തരപാതകളോ ഏറെ ഇല്ലാത്ത പ്രദേശം കൂടിയാണിവിടം. അതിനാല്‍ അപകടങ്ങളോ ജാഥകളൊ എന്തിനേറെ വിദ്യാര്‍ത്ഥി സമരങ്ങള്‍ പോലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നാഷണല്‍ ഹൈവെ വഴിയുള്ള ഗതാഗതത്തെ ആണ്.

ഇതാണ് ഇവിടുത്തെ ജനങ്ങളില്‍ ഒരു ബൈപ്പാസ് എന്ന ആവശ്യം ശക്തമാകാന്‍ ഉള്ള പ്രധാന കാരണം. ഇതുമൂലം നഗരത്തില്‍ കയറേണ്ട ദീര്‍ഘദൂര വാഹനങ്ങള്‍ ബൈപ്പാസ് വഴിതിരിച്ചുവിട്ടാല്‍ ഒരു പരിധി വരെ ഇവിടുത്തെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിയ്‌ക്കും. ഏറെ തിരക്ക് അനുഭവപ്പെടുന്ന അടൂര്‍, തിരുവല്ല ചെങ്ങന്നൂര്‍, ചങ്ങനാശേരി, കോട്ടയം, ആറ്റിങ്ങല്‍ പോലെ ഉളള പ്രദേശങ്ങളില്‍ ഇത്തരം ബൈപ്പാസുകള്‍ നിര്‍മ്മിച്ച് ഏറെ ഫലപ്രദമെന്ന് തെളിയിച്ചിരിക്കുകയാണ്.കരുനാഗപ്പള്ളിയുടെ ഹൈവേ വികസനത്തിന് ഏറെ പ്രതിസന്ധി ഇവിടുത്തെ വസ്തുവിന്റെ ഉയര്‍ന്ന വില തന്നെയാണ്. മാത്രവുമല്ല, വസ്തു ഏറ്റെടുക്കുമ്പോള്‍ അവിടെ നിലനില്‍ക്കുന്ന സ്ഥാപനങ്ങളുടെ നഷ്ടപരിഹാരവും, അവരുടെ പുനരധിവാസവും ഉള്‍പ്പെടെ നൂറുകണക്കിനു കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. എങ്കിലും നിലവില്‍ ഹൈവെ ഏറ്റെടുത്തുള്ള സ്ഥലത്ത് വേണ്ട വികസനം നടത്തുന്നതോടൊപ്പം ബൈപ്പാസ് കൂടി യാഥാര്‍ത്ഥ്യമായാല്‍ കരുനാഗപ്പള്ളിയുടെ വികസന കുതിപ്പിന് ഏറെ പ്രയോജനകരമാക്കും എന്നാണ് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബൈപ്പാസ് നിര്‍മ്മാണത്തിന് കരുനാഗപ്പള്ളി റയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടൈറ്റാനിയം ഫാക്ടറിയിലേക്ക് നിര്‍മ്മിച്ച റയില്‍വെലയിന്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത് ഏറ്റെടുത്ത് പുള്ളിമാന്‍ ജങ്ഷനുമായി ബന്ധിപ്പിച്ചാല്‍ ഏറെ ബുദ്ധിമുട്ടില്ലാതെ ബൈപ്പാസ് എന്നത് യാഥാര്‍ത്ഥമാക്കാവുന്നതുമാണ്. മാത്രവുമല്ല പുതിയ റോഡു കേന്ദ്രീകരിച്ച് പുതിയ സ്ഥാപനങ്ങള്‍ വരികയും, ധാരാളം തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യും. ഇങ്ങനെ ഒരു ബൈപ്പാസ് വിഭാവന ചെയ്യുമ്പോള്‍ അന്‍പത് വര്‍ഷത്തിനടുത്ത് പഴക്കമുള്ള കന്നേറ്റി പാലത്തിന് സമാന്തരമായി മറ്റൊരു പാലം എന്ന ആവശ്യം കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ കരുനാഗപ്പള്ളിയുടെ സമഗ്രവികസനത്തിനായി കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പദ്ധതികളുമായി വന്നാല്‍ പണം ഒരു തടസസമാകില്ല എന്ന കേന്ദ്രഗവണ്‍മെന്റിന്റെ നിലപാട് ഇത്തരം വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് വയ്‌ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.