Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജനഹിതം എതിര്: കാമറോണ്‍ രാജി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 11:09 pm IST
inWorld

ലണ്ടന്‍: യൂറോപ്പിനാകെ കനത്ത തിരിച്ചടി നല്‍കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയില്‍ 52 ശതമാനത്തോളം( 51.8 ശതമാനം) പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാന്‍ വോട്ടിട്ടു. യൂണിയനില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (48.2 ശതമാനം)പേരാണ്. തന്റെ നിലപാട് പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചിട്ടുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അപ്പാടെ തകരുമെന്ന ആശങ്കയും ഉടലെടുത്തു.

നാലു പതിറ്റാണ്ടിലേറെയായ ബന്ധമാണ് ബ്രിട്ടന്‍ ഇപ്പോള്‍ അറുത്തെറിഞ്ഞത്. 43 വര്‍ഷം മുന്‍പ് രൂപം കൊണ്ട 28 അംഗയൂണിയനില്‍ നിന്ന് പുറത്തു പോകുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പരിഞ്ഞതോടെ ഇനി ബ്രിട്ടന് നല്ലകാലമാണെന്ന് ഒരു വിഭാഗം കരുതുമ്പോള്‍ ഇത് രാജ്യത്തിന് വലിയ തിരിച്ചടിയായി മാറുമെന്നാണ് എതിര്‍വിഭാഗം കരുതുന്നത്.

ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ലോകമെമ്പാടും ഓഹരിവിപണി ഇടിഞ്ഞു. ബ്രിട്ടന്റെ നാണയമായ പൗണ്ടിന്റെ മൂല്യം പത്തു ശതമാനം ഇടിഞ്ഞുതാണ് 1985ലുണ്ടായ തിരിച്ചടിക്കാലത്തേതിനു സമാനമായ അവസ്ഥയില്‍ എത്തി. യൂറോപ്യന്‍ യൂണിയന്റെ നാണയമായ യൂറോയ്‌ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമെന്ന സ്ഥാനം ബ്രിട്ടന് നഷ്ടപ്പെടുമെന്ന ആശങ്കയും വ്യാപകമായി.

യൂണിയനില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷം എടുക്കും. മൂന്നു മാസത്തിനകം പ്രധാനമന്ത്രി കാമറോണ്‍ സ്ഥാനമൊഴിയും.

ഹിതപരിശോധനാ(ബ്രക്‌സിറ്റ് വോട്ട്)ഫലം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, വാണിജ്യ കൂട്ടായ്‌മയായ യൂറോപ്യന്‍ യൂണിയനെ സാമ്പത്തികമായും രാഷ്‌ട്രീയമായും തകര്‍ക്കുമെന്നുറപ്പാണ്.

കൂട്ടായ്‌മയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു ബ്രിട്ടന്‍. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടന്‍ പുറത്തു പോകുന്നതോടെ ഈ സ്ഥാനവും ഇല്ലാതാകും. ബ്രിട്ടന്റെ പങ്കാളികളായ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള താല്പ്പര്യം ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കൂട്ടായ്‌മ അലിഞ്ഞലിഞ്ഞ് ഇല്ലാതായേക്കും.

തികച്ചും സ്വതന്ത്രമായ ബ്രിട്ടനാണ് ഇനിയുണ്ടാകുകയെന്നാണ് പുറത്തുപോകലിനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.

ഇത് ജനങ്ങളുടെ വിജയമാണ് അവര്‍ പറയുന്നു.

ബുധനാഴ്ച തുടങ്ങിയ ഹിതപരിശോധന അവസാനിച്ച് ഫലം പുറത്തുവന്നത് ഇന്നലെ രാവിലെ ഭാരത സമയം പതിനൊന്നു മണിയോടെയാണ്. പുറത്തു പോകരുതെന്ന നിലപാടുകാരനാണ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. തന്റെനിലപാടിന് വിരുദ്ധമായ തീരുമാനം വന്നതില്‍ മനംനൊന്താണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

 

കാമറോണ്‍

മൂന്നു മാസത്തിനകം ഒഴിയും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ തീരുമാനിച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. ഒക്‌ടോബറോടെ താന്‍ സ്ഥാനം ഒഴിയും, അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെതിരെ വ്യാപകമായ പ്രചാരണം നടത്തിയ ആളാണ് കാമറോണ്‍. മാത്രമല്ല ഇത് ഭാവിയില്‍ ബ്രിട്ടന് വലിയ പ്രത്യഘാതം സൃഷ്ടിക്കുമെന്നും കാമറോണ്‍ കരുതിയിരുന്നു.

വരും മാസങ്ങളില്‍ രാജ്യത്തെ നല്ല നിലയ്‌ക്ക് നയിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ അടുത്ത ലക്ഷ്യമെത്തും വരെ കപ്പലിനെ ഞാന്‍ നയിക്കുന്നത് ശരിയാണെന്ന് കരുതുന്നുമില്ല. വികാര നിര്‍ഭരനായി, കാമറോണ്‍ പറഞ്ഞു.

വാര്‍ത്താ സേമ്മളനത്തില്‍ അദ്ദേഹം കരച്ചിലിന്റെ വക്കില്‍ വരെയെത്തി. രാജ്യത്തെ നയിക്കാന്‍ പര്യാപ്തനായ ഒരാളെ കണ്ടെത്തും വരെ ഞാന്‍ തുടരും. മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. അതില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത നടപടികള്‍ പ്രഖ്യാപിക്കും. അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.