ചാവക്കാട്: മുനക്കക്കടവ് അഴിമുഖത്ത് ലക്ഷങ്ങള്‍ ചിലവാക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ തീരദേശ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം വെള്ളം കയറി തകര്‍ച്ചയുടെ ഭീഷണിയിലാണ്.പുഴയോട് ചേര്‍ന്നാണ് പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പുഴവെള്ളം അടിച്ചു കയറിയാണ് കെട്ടിടത്തിന് കേട് സംഭവിക്കുന്നത് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ മണല്‍ ഒഴുകിപ്പോയി തറക്കല്ലിന് കേട് സംഭവിച്ചിട്ടുണ്ട്.
സെപ്റ്റിക് ടാങ്കും തകര്‍ന്നിട്ടുണ്ട്. കാറ്റും മഴയും ശക്തമായതോടെ കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലേറ്റം ശക്തമായി. ഒട്ടേറെ വീടുകള്‍ക്ക് കല ടാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്.നിരവധി തെങ്ങുകള്‍ നിലംപൊത്തി.നിരവധി സ്ഥലങ്ങളില്‍ കടല്‍ഭിത്തി തകര്‍ന്നു കിടക്കുകയാണ്.
















