ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ ഇനി വൈകിക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍. ബ്രിട്ടന്‍ ഇനി കഴിയുന്നത്ര വേഗം പുറത്തു പോകണം. അതിനുള്ള നടപടികള്‍ അവര്‍ വേഗം കൈക്കൊള്ളണം. വച്ച് താമസിപ്പിക്കരുത്. പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്, കമ്മീഷന്‍ മേധാവി ഴാങ്ങ് ക്‌ളോഡ് ജങ്കര്‍, യൂണിയന്‍ പാര്‍ലമെന്റ് നേതാവ് മാര്‍ട്ടിന്‍ ഷുള്‍സ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലോക നേതാക്കള്‍ക്ക് ഖേദം
ബ്രിട്ടന്റെ നടപടിയില്‍ ലോക നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. ബരാക് ഒബാമ, ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോ ഒളാന്റെ തുടങ്ങിയവര്‍ ഖേദം പ്രകടിപ്പിച്ചവരില്‍ പെടുന്നു.
















