ഹവാന: കൊളംബിയന്‍ സൈന്യവും വിഘടനവാദി ഗ്രൂപ്പായ ഫാര്‍ക്കും തമ്മില്‍ വെടിനിര്‍ത്തലിനു ധാരണ. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു കൂട്ടരും തമ്മില്‍ വെടിനിര്‍ത്തലിനു ധാരണയിലെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ക്യൂബയിലാണ് സമാധാന യോഗം നടന്നിരുന്നത്.
കൊളംബിയയില്‍ സൈന്യത്തിനെതിരെ ഒളിയുദ്ധം നടത്തുന്ന തീവ്ര ഇടതുപക്ഷ റിബല്‍ ഗ്രൂപ്പാണ് ഫാര്‍ക്. അരനൂറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ വീടുവിട്ട് പാലായനം ചെയ്യുകയുമുണ്ടായി. നിലവില്‍ 7000 പോരാളികളാണ് ഫാര്‍ക് ഗ്രൂപ്പിലുള്ളത്.
















