Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അതിരില്ലാത്ത ആകാശ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 10:15 pm IST
inVicharam

ഒറ്ററോക്കറ്റില്‍ 20 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് നിക്ഷേപിച്ച് ഐഎസ്ആര്‍ഒയും ഭാരതവും ചരിത്രനേട്ടം കൊയ്തിരിക്കുകയാണ്. പിഎസ്എല്‍വി 34 വിക്ഷേപണവാഹനത്തില്‍ 17 വിദേശരാജ്യ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റ്-2 അടക്കം നമ്മുടെ ഉപഗ്രഹങ്ങളുമാണ് ഐഎസ്ആര്‍ഒ ബുധനാഴ്ച വിക്ഷേപിച്ചത്.

കുറഞ്ഞ ചെലവില്‍, ഭാരമുള്ള ഉപഗ്രഹങ്ങള്‍ കൃത്യതയോടെ ഭ്രമണപഥത്തിലെത്തിക്കാന്‍ വെറും 26 മിനിറ്റ് മാത്രമെടുത്ത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ ഭാരതത്തിനഭിമാനമായി. ഉപഗ്രഹവിക്ഷേപണരംഗത്ത് നേട്ടം കൊയ്യാനുള്ള ഭാരതത്തിന്റെ സാധ്യതകളാണ് പിഎസ്എല്‍വി 34 തെളിച്ചിരിക്കുന്നത്.

വാണിജ്യവിക്ഷേപണ രംഗത്ത് വന്‍നേട്ടം കൊയ്യാന്‍ ഈ വിക്ഷേപണം വഴിവെക്കും. ഭാരതത്തിന് ബഹിരാകാശ സാങ്കേതികവിദ്യ കൈമാറാന്‍ വൈമുഖ്യം കാണിച്ച രാജ്യങ്ങളുടെ 17 ഉപഗ്രഹങ്ങള്‍കൂടി പിഎസ്എല്‍വിയില്‍ ഘടിപ്പിച്ച് ഭാരതം കൊയ്ത നേട്ടം ബഹിരാകാശ സാങ്കേതികരംഗത്ത് നമുക്ക് എത്ര പുരോഗതി കൈവരിക്കാന്‍ സാധിക്കും എന്നതിന്റെ സൂചനകൂടിയാണ്. കാര്‍ട്ടോസാറ്റ്-2 അടക്കം മൂന്ന് ഉപഗ്രഹങ്ങള്‍ ഭാരതനിര്‍മിതമാണല്ലോ. കൃഷി, ജലവിതരണം, ആസൂത്രണം, സുരക്ഷ തുടങ്ങി ഒട്ടേറെ മേഖലകളില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതകൂടി തെളിയിക്കുന്നതാണ് ഈ ഉപഗ്രഹവിക്ഷേപണം.

710 കിലോഗ്രാം ഭാരമുള്ള നിരീക്ഷണ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-2. അയല്‍രാജ്യങ്ങളുടെ സൈനികനീക്കങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ബഹിരാകാശദൃഷ്ടികൂടിയാണിത്. വിവരങ്ങള്‍ ചിത്രങ്ങളിലൂടെയും വീഡിയോകൡലൂടെയും ഭൂമിയിലെ നിയന്ത്രണമുറിയില്‍ എത്തിക്കാനുള്ള സൗകര്യം ഇതിലുണ്ട്.

റോഡ്ശൃംഖലയുടെ ചിത്രം, തീരദേശഭൂമി ഉപയോഗം, അതിന്റെ നിയന്ത്രണം, കുടിവെള്ള വിതരണം, ഭൂപ്രദേശ ഉപയോഗത്തിന്റെ ചിത്രം മുതലായവ ഈ ഉപഗ്രഹത്തിന് എടുത്തയക്കാന്‍ സാധിക്കും. വ്യത്യസ്ത ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തിലൂടെ എത്തിക്കാന്‍ സാധ്യമാകുമെന്നും ഈ പരീക്ഷണത്തിലൂടെ ഭാരതം ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു. 1993 മുതല്‍ ഭാരതം 74 വിദേശ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്. 2015 ല്‍ മാത്രം 15 വിദേശ ഉപഗ്രഹങ്ങള്‍ അയച്ചിരുന്നു.

സ്വകാര്യ ബഹിരാകാശ ഏജന്‍സികളുടെ എതിര്‍പ്പിനെ മറികടന്നാണ് അമേരിക്ക ഐഎസ്ആര്‍ഒയുമായി സഹകരിച്ചത്. ഭാരതത്തിന്റെ പദവി ആഗോള തലത്തില്‍ ഉയര്‍ത്താനും ഇപ്പോഴത്തെ വിക്ഷേപണം സഹായകരമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 1349 കിലോഗ്രാം ഭാരമുള്ള അഞ്ച് ബ്രിട്ടീഷ് ഉപ്രഗഹങ്ങളെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച രാജ്യങ്ങളില്‍ ഭാരതം മൂന്നാമതെത്തി. വിക്ഷേപണത്തെ മഹത്തായ നേട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചരിത്രനേട്ടം സാധ്യമാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുകയുംചെയ്തു. ബഹിരാകാശ പരീക്ഷണങ്ങളില്‍ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള കഴിവ് ഭാരത ശാസ്ത്രജ്ഞര്‍ നേടിയെന്നും മോദി പറയുകയുണ്ടായി.

ഐഎസ്ആര്‍ഒയുടെ വാണിജ്യകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ആന്‍ട്രിക്‌സ് കോര്‍പ്പറേഷനാണ് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള കരാര്‍ ഭാരതത്തിന് നേടിക്കൊടുത്തത്. ഈ വിജയകരമായ വിക്ഷേപണം ഐഎസ്ആര്‍ഒവിന് ഭാവിയില്‍ വലിയ നേട്ടങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നുറപ്പാണ്. 2014 ല്‍ 33 ഉപഗ്രഹങ്ങള്‍ റഷ്യയും 29 ഉപഗ്രഹങ്ങള്‍ നാസയും ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ തൊട്ടുപുറകില്‍ ഭാരതമാണ്. ഭാരതം ഇപ്പോള്‍ 1288 കിലോഗ്രാം ഭാരം വരുന്ന 20 ഉപഗ്രഹങ്ങളെയാണല്ലൊ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്. ഇതുവരെ ഭാരതം 113 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്.

ഉപഗ്രഹവിക്ഷേപണ മേഖലയിലെ എത്ര സങ്കീര്‍ണമായ ദൗത്യവും ഏറ്റെടുക്കാനുള്ള സാങ്കേതികവിജ്ഞാനവും ഇച്ഛാശക്തിയും ഭാരതത്തിനുണ്ടെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ സംശയലേശമെന്യേ വ്യക്തമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ശാസ്ത്രസാങ്കേതിക പുരോഗതി നേടിയെന്ന് അഭിമാനിക്കുമ്പോഴും വന്‍ശക്തികളായ വികസിതരാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഭാരതത്തിന് വളരെയേറെ മുന്നേറാനുണ്ട്. സ്വന്തം കരുത്തിലും വിശ്വാസമില്ലാത്ത ഒരു ഭരണസംവിധാനം രാജ്യത്ത് ഇല്ലാതിരുന്നതാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണം.

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് അഗ്‌നി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാറ്റിവെച്ച ചരിത്രമുണ്ടല്ലോ. എന്നാല്‍ ഇതേ അമേരിക്കയുടെ സമ്മര്‍ദ്ദം മറികടന്നാണ് അടല്‍ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാര്‍ പൊഖ്രാനില്‍ അണുപരീക്ഷണം നടത്തി കരുത്തറിയിച്ചത്.

വാജ്‌പേയിയുടെ പിന്‍ഗാമിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ പല മേഖലയിലും നവോന്മേഷവും ആത്മവിശ്വാസവും പ്രകടമാണ്. ഐഎസ്ആര്‍ഒ നേടിയ തിളക്കമേറിയ ഇപ്പോഴത്തെ വിജയത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.