കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പിണറായിയുടെ പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ്, ജില്ലാ കണ്‍വീനര്‍ പ്രേംസായി, ജില്ലാ ജോയിന്റ് കണ്‍വീനര്‍ അമല്‍, ജില്ലാ കമ്മറ്റിയംഗം പ്രീജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















