ഇരിട്ടി: അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ ഇരിട്ടി കീഴൂര്‍കുന്ന് സ്വദേശി സി.ബാബു പുരസ്‌കാരത്തിന് അര്‍ഹനായി. യോഗയും പൊതുജനാരോഗ്യവും എന്ന വിഷയത്തില്‍ ആയിരുന്നു മത്സരം. മയ്യില്‍ ധന്വന്തരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാനും മുന്‍ എംഎല്‍എയും ആയ എം.വി.ജയരാജന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചെയര്‍മാന്‍ ഐ.ഭവദാസന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















