ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത് പൂച്ചക്ക് അനുഗ്രഹമായി. ടൗണില്‍ അലഞ്ഞുനടക്കുന്ന പൂച്ച പഞ്ചായത്ത് ഓഫീസിന് അകത്ത് പ്രസവിച്ചിട്ടും അധികൃതര്‍ ഇത് അറിഞ്ഞിട്ടില്ല. നാട്ടില്‍ മെത്തം മാലിന്യം നീക്കം ചെയ്യണമെന്ന് അധികൃതര്‍ പ്രസംഗിച്ചു നടക്കുമ്പോള്‍ ആണ് പഞ്ചായത്ത് ഓഫീസിന് അകത്ത് ഈ മാലിന്യക്കൂമ്പാരം. ചായ കൊണ്ടുവന്ന ഗ്ലാസ്സും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ് മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുമ്പോഴാണ് സര്‍ക്കാര്‍ ഓഫീസിനകത്തെ ഈ മാലിന്യക്കൂമ്പാരത്തിലെ ഈ പൂച്ച പ്രസവം.
















