ബീജിങ്: ചൈനയിലെ ചെങ്ടു പാണ്ട പ്രജനന ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരും സന്ദര്‍ശകരും പുതിയ രണ്ടു അതിഥികളെ കിട്ടിയ സന്തോഷത്തിലാണ്. അവരുടെ എല്ലാമെല്ലാമായ യാലി എന്ന പാണ്ട പെണ്ഇരട്ടക്കുട്ടികള്ക്കു ജന്മം നല്കിയിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവി വര്ഗ്ഗത്തിലുള്പ്പെടുത്തിയിട്ടുള്ള പാണ്ട ഇരട്ട പ്രസവിക്കുന്നത് ഈ വര്‍ഷം ആദ്യമാണ്.
ഇരട്ടകളില്‍ ഒന്നിന് 144 ഗ്രാം ഭാരവും മറ്റൊന്നിന് 113 ഗ്രം ഭാരവുമുണ്ട്്. ഇരുവരും ആരോഗ്യത്തോടുകൂടി ഇരിക്കുന്നതായാണ് അധികൃതര്‍ നല്കുന്ന വിവരം. ഡബ്യുഡബ്യുഎഫിന്റെ 2014 ലെ കണക്കനുസരിച്ച്്് ലോകത്ത്് 1864 പാണ്ടകള്‍ ഉള്ളതായിട്ടാണ് കണക്ക്്. 1970 ല്‍ ഇത് ഇതിന്റെ ഇരട്ടിയിലേറെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: