വാഷിങ്ടണ്‍: രാജ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും നിരീക്ഷണവിമാനം വാങ്ങാന്‍ ഭാരതം ശ്രമം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭാരതം യുഎസ് കോണ്‍ഗ്രസ്സിനു കത്തെഴുതി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതിനായാണ് ഡ്രോണ്‍ വാങ്ങുന്നത്
രാജ്യാതിര്‍ത്തി സുരക്ഷിതമാക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ വാങ്ങാനുള്ള തീരുമാനം.
5000 അടി വരെ 24 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ഈ ഡ്രോണുകള്‍ക്ക് സാധിക്കും. ഒരു ഫുട്‌ബോളിന്റെ വലിപ്പം മാത്രമാണ് ഇതിന് ഉണ്ടാവുക
. ഇതിനുമുമ്പ് നിരീക്ഷണ ഡ്രോണ്‍ വാങ്ങാന്‍ ഭാരതം അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അമേരിക്ക അത് തള്ളിയിരുന്നു. ഇപ്പോള്‍ മോദി ഒബാമ ബന്ധം ദൃഢമായ സാഹചര്യത്തിലാണ് ഡ്രോണ്‍ വാങ്ങാനുള്ള ശ്രമം ഭാരതം പുനരാരംഭിച്ചത്.
















