Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

യോഗാസനങ്ങള്‍ പഠിച്ചും പഠിപ്പിച്ചും……..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 02:54 pm IST
in Malappuram

മലപ്പുറം: ഭാരതം ലോകത്തിന് സമ്മാനിച്ച യോഗയെ ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു നാടും നഗരവും. അന്താരാഷ്‌ട്ര യോഗാദിനത്തില്‍ യോഗാസനങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും എല്ലാവരും സമയം കണ്ടെത്തി. യോഗ ദിനചര്യയാക്കിമാറ്റിയവര്‍ അതിന്റെ ഗുണങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി. യോഗാദിനത്തിനെതിരെ ചില സംഘടനകള്‍ അഴിച്ചുവിട്ട അപവാദ പ്രചരണങ്ങള്‍ ഈ തിരയിളക്കത്തില്‍ മുങ്ങിപ്പോയി. മതേതര യോഗയും മറ്റും സംഘടിപ്പിച്ച് ആശ്വാസം കണ്ടെത്താന്‍ ഇത്തരക്കാര്‍ ശ്രമിച്ചെങ്കിലും എല്ലാം വെറുതെയായി.

അന്താരാഷ്‌ട്ര യോഗദിനമായ ഇന്നലെ ജില്ലയില്‍ വിപുലമായ പരിപാടികളാണ് വിവിധ സംഘടകളുടെ ആഭിമുഖ്യത്തില്‍ നടന്നത്. ഇതിലെല്ലാം കൂടുതലും പങ്കെടുത്തത് വിദ്യാര്‍ത്ഥികളായിരുന്നു. എല്ലാ സ്ഥലങ്ങളിലും യോഗ പ്രദര്‍ശനവും പരിശീലനവും നടത്തി. ആരോഗ്യഭാരതി, ആര്‍ട്ട് ഓഫ് ലിവിംഗ്, പതഞ്ജലി, ബ്രഹ്മകുമാരീസ് തുടങ്ങി നിരവധി സംഘടകള്‍ യോഗയുടെ പ്രചരണവുമായി സജീവമായി രംഗത്തുണ്ട്. ഇവക്കൊക്കെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുമുണ്ട്. യോഗയെ ജനകീയമാക്കുന്നതിനായി ഈ സംഘടനകളില്‍ പലതും സൗജന്യ പരിശീലനവും നല്‍കി വരുന്നു. യോഗ വിദ്യാര്‍ത്ഥികളില്‍ ഒരു ശീലമായി വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന വിദ്യാനികേതന്‍ സ്‌കൂളുകളില്‍ യോഗ ദിനം ഒരു ആഘോഷമായിരുന്നു. ജില്ലയിലെ മുഴുവന്‍ വിദ്യാനികേതന്‍ സ്‌കൂളുകളിലും യോഗ പരിശീലനവും പ്രദര്‍ശനവും നടന്നു.

കോഡൂര്‍: ഗ്രാമപഞ്ചായത്തില്‍ യോഗാദിനാചരണം നടന്നു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. ജിനി ക്ലാസ്സെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, സ്ഥിരസമിതി അധ്യക്ഷന്‍മാരായ എം.ടി.ബഷീര്‍, കെ.എം.സുബൈര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. ഷീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദന്‍, അസി. സെക്രട്ടറി സീതാലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തേഞ്ഞിപ്പലം: അന്നപൂര്‍ണ്ണേശ്വരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചേളാരി സെഞ്ചൂറി ഓഡിറ്റോറിയത്തില്‍ നടന്ന യോഗാദിനാചരണം പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.ചാരു അദ്ധ്യക്ഷത വഹിച്ചു.

കോട്ടക്കല്‍: ആയുര്‍വ്വേ ദ കോളജിലെ എന്‍എസ് എസ് യൂണിറ്റിന്റെയും ജൂനിയര്‍ റെഡ്‌ക്രോസിന്റെയും സംയുക്താഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു.

പെരിന്തല്‍മണ്ണ: വള്ളുവനാട് വിദ്യാഭവന്‍ വിദ്യാലയത്തിലെ യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സചീന്ദ്രന്‍ നിര്‍വ്വഹിച്ചു. തുട ര്‍ന്ന് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന യോഗാ ക്ലാസുകള്‍ക്ക് തുടക്കമായി. എല്ലാ ദിവസവും നാല് മണി മുതല്‍ അഞ്ചുമണി വരെയാണ് ക്ലാസുകള്‍.

മഞ്ചേരി: പഥഞ്ജലി യോഗാകേന്ദ്രത്തിന്റെയും ഡോ.സിവിഎസ് ഹെല്‍ത്ത് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ യോഗാ സംഗമം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുബൈദ ഉദ്ഘാടനം ചെയ്തു. ഡോ.സി.വി.സത്യനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ജി.ഉപേന്ദ്രന്‍, സജിത് കോലോത്ത്, അഡ്വ.ബീന ജോസഫ്, സി.സക്കീന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാപ്രദര്‍ശനവും നടന്നു.

തിരൂര്‍: മലയാളസര്‍വകലാശാലയില്‍ അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ യോഗ ഡമോന്‍സ്‌ട്രേഷന്‍ അവതരിപ്പിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ കെ. ബാബു, ഒ.എസ്. സുഷമ എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.കെ.എം. ഭരതന്‍ സ്വാഗതം ആശംസിച്ചു.

മാറഞ്ചേരി: പഞ്ചായത്ത്തല യോഗാദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പിഎന്‍യുപി വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ഷൈന, ഹനീഫ പാലക്കല്‍, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്‌കൃത ക്ലബ്ബിന്റെ യോഗദിന പതിപ്പ് ക്ലബ്ബ് അംഗം നന്ദന ബാബുരാജിന് നല്‍കി സ്മിത ജയരാജ് പ്രകാശനം ചെയ്തു. തുടര്‍ന്ന് യോഗ പരിശീലനവും നടന്നു.

മഞ്ചേരി: മാതാ അമൃതാനന്ദമയീമഠത്തില്‍ യോഗാദിനം ആചരിച്ചു. ജില്ലാ സെഷല്‍സ് ജഡ്ജ് എം.ആര്‍ അനിത ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരിണി വരദാമൃതചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന്‍, അമൃതയോഗ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. യോഗാപ്രദര്‍ശനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.

വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ യോഗാദിനം വിപുലമായ രീതിയില്‍ ആചരിച്ചു. പ്രധാനാദ്ധ്യാപകന്‍ ഇ.ബാലചന്ദ്രന്‍ നേതൃത്വം നല്‍കി. എം.പി ഷീജ, വി.ജയശ്രീ, എം.രജിത, ഷിജിമോള്‍, പി.ടി ജിജിന, നിഷരാജേഷ്, വി.എം ലീല, കെ.മോനിഷ, കെ.യു ശകുന്തള, വി.പ്രീതി, ശ്രീജദേവി, എം.പി ഗീത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

പെരുവള്ളൂര്‍: ആര്‍എസ്എസ് വേങ്ങര താലൂക്ക് യോഗാദിനത്തോടനുബന്ധിച്ച് നടത്തിയ യോഗ പ്രദര്‍ശനം പെരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബൗദ്ധിക് പ്രമുഖ് ശ്രീശാന്ത് മുഖ്യപ്രഭാഷണം നടത്തി. പ്രശാന്ത്, കെ.പി രാമന്‍, കെ.ടി മനോജ്, എന്നിവര്‍ നേതൃത്വം നല്‍കി.

അരീക്കോട്: തൃക്കളയൂര്‍ വേദവ്യാസ വിദ്യാലയത്തില്‍ യോഗാ ദിനം ആചരിച്ചു. ചടങ്ങില്‍ വിദ്യാലയസമിതി പ്രസിഡന്റ് ടി.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ മാസ്റ്റര്‍, ജയന്തി ടീച്ചര്‍, മാതൃസമിതി പ്രസിഡന്റ് രമ്യാ സുരേന്ദ്രന്‍, പ്രധാനാദ്ധ്യാപകന്‍ ഗോപാലകൃഷ്ണകുറുപ്പ്, സ്റ്റാഫ് സെക്രട്ടറി രമണിഎന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ യോഗാപ്രദര്‍ശനം നടന്നു.

പെരിങ്ങാവ്: പെരിങ്ങാവ് എയുപി സ്‌കൂളില്‍ യോഗാദിനം ആചരിച്ചു. പി.സി സുശീല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മൈതാനത്ത് വച്ച് സാഗര്‍ ഗോപിനാഥ് യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കി.

കോട്ടക്കല്‍: തോട്ടപ്പായ ശ്രീദുര്‍ഗാദാസ് വിദ്യാനികേതനില്‍ വിപുലമായ പരിപാടികളോടെ രണ്ടാമത് യോഗാദിനം ആഘോഷിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി.പി.സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. നാല്‍പതോളം അമ്മമാര്‍ക്ക് പരിശീലനം നല്‍കി. തുടര്‍ന്ന് കോട്ടക്കല്‍ ആയുര്‍വേദ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഉമാകാര്‍ത്തിക് ക്ലാസെടുത്തു. എം.സുരേന്ദ്രന്‍, കെ.ശിവരാമന്‍, പ്രധാനാദ്ധ്യാപിക പി.വി തജുന്ന എന്നിവര്‍ സംസാരിച്ചു.

കരുവാരക്കുണ്ട്: അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് അരവിന്ദ വിദ്യാനികേതനില്‍ വിദ്യാര്‍ത്ഥികളുടെ യോഗാ പ്രദര്‍ശനം നടന്നു. യോഗദിനാഘോഷത്തിന്റെയും, ജൂണ്‍ 14 മുതല്‍ നടന്നുവരുന്ന സൗജന്യ യോഗാ ക്യാമ്പിന്റെ സമാപനവും കരുവാരകുണ്ട് എഎസ്‌ഐ എ.വേലായുധന്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപിക വി.സി.സുജാത, അനില്‍ പ്രസാദ്, വിനോദ് മാസ്റ്റര്‍, ശോഭ ടീച്ചര്‍, ശ്യാം പ്രസാദ്, ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.