Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യോഗയില്‍ സമര്‍പ്പിതരായി പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 11:21 am IST
inKollam

കൊല്ലം: മനസും ശരീരവും യോഗയില്‍ സമര്‍പ്പിച്ച് ജില്ലയില്‍ ആരോഗ്യനിര്‍വൃതി നേടിയത് പതിനായിരങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇച്ഛാശക്തിയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ലോകമൊട്ടാകെ യോഗാദിനം ആചരിച്ചപ്പോള്‍ കടുത്ത എതിരാളികള്‍ പോലും ആ വഴിക്ക് വരാന്‍ നിര്‍ബന്ധിതരായി.

അഭിമാനബോധത്തോടെ അനേകായിരങ്ങള്‍ ഋഷിപ്രോക്തമായ യോഗാസനത്തില്‍ മുഴുകിയപ്പോള്‍ കൊല്ലം ബീച്ചില്‍ സിപിഎം മതേതര യോഗ എന്ന അപഹാസ്യതക്കാണ് ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. യോഗയുടെ നന്മകള്‍ക്ക് അപ്പുറം എപ്പോഴത്തെയും പോലെ മതവും ജാതിയും വിളമ്പുന്നതിലായിരുന്നു പ്രസംഗത്തിലുടനീളം അദ്ദേഹത്തിന്റെ ശ്രദ്ധ.

വിപുലമായ ക്രമീകരണങ്ങളാണ് ഓരോ സ്ഥലത്തും യോഗാദിനഭാഗമായി ജില്ലയില്‍ ഒരുക്കിയത്. മാമൂട്ടില്‍ കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ അന്താരാഷ്‌ട്ര യോഗദിനം ആഘോഷിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് ആര്‍.രാധാകൃഷ്ണപൈ യോഗദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും യോഗ പ്രദര്‍ശനം നടന്നു.

പേരൂര്‍ അമൃതവിദ്യാലയത്തില്‍ നടന്ന യോഗാദിനാഘോഷം കൊല്ലം ക്രൈംബ്രാഞ്ച് എസിപി ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികളോട് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ബ്രഹ്മചാരി മുരളി കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി. മാതാ അമൃതാനന്ദമയീമഠം കൊല്ലം ശാഖ സെക്രട്ടറി അഷ്ടമുടി ബിജുവും പങ്കെടുത്തു.

അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് കൊല്ലം എക്‌സൈസ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗ ക്ലാസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ വി. ആര്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.പി.ആന്‍ഡ്രൂസിന്റെ അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യ നാഷണല്‍ ട്രെയിനറും റിസര്‍ച്ച് അക്കാദമി ഫോര്‍ ക്രിയേറ്റീവ് എക്‌സലന്‍സ് ചെയര്‍മാനുമായ എം.സി. രാജിലന്‍ ക്ലാസെടുത്തു. പരിപാടിയില്‍ കൊല്ലം എക്‌സൈസ് കോംപ്ലക്‌സിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.വിനോജ് നന്ദി പറഞ്ഞു

പുനലൂര്‍: അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുനലൂരിലും യോഗ പ്രദര്‍ശനം നടന്നു. പുനലൂര്‍ തൂക്കുപാലത്തില്‍ നടന്ന യോഗപ്രദര്‍ശനവും പരിശീലനവും നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്‍ നഗരസഭ പ്രകൃതിചികിത്സാകേന്ദ്രം സീനിയര്‍മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹരികുമാര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ കിഴക്കന്‍മേഖലയില്‍ വിവിധ സംഘടനകളുടെ യോഗാപ്രദര്‍ശനവും ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. രാവിലെ 7ന് ആരംഭിച്ച യോഗപരിശീലനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സ്‌കൂളുകളിലും യോഗപരീശിലന പരിപാടികള്‍ നടന്നു.

പുനലൂര്‍: ബിജെപി പുനലൂര്‍ വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗദിനമാചരിച്ചു. രാവിലെ എട്ടിന് പരവട്ടത്ത് ആരംഭിച്ച യോഗാപരിശീലന പരിപാടി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തുളസീധരന്‍പിള്ള, വെസ്റ്റ് ഏരിയാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പരവട്ടം, അനീഷ് അഷ്ടമംഗലം, രാജേന്ദ്രബാബു, സുജിത് എന്നിവര്‍ നേതൃത്വം നല്‍കി.

കരുനാഗപ്പള്ളി: പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന സൂപ്പര്‍ബ്രെയിന്‍ യോഗ പരിശീലിച്ച് കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യോഗാ ദിനം ആചരിച്ചു. ബുദ്ധിവികാസത്തിനും ഊര്‍ജസ്വലതക്കും ഈ യോഗ ഏറെ പ്രയോജനപ്രദമെന്ന കണ്ടെത്തലാണ് വിദേശരാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും ഈ യോഗ പരിശീലിപ്പിച്ചു വരുന്നത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും പരിപാടിയില്‍ പങ്കെടുത്തു.

കൊട്ടാരക്കര: അന്താരാഷ്‌ട്ര യോഗാദിനത്തോട് അനുബന്ധി ച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ യോഗപരിശീലനവും പ്രദര്‍ശനവും ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ദിവകരാന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യഭാരതിയുടെയും രാഷ്‌ട്രീയസ്വയംസേവസംഘത്തിന്റെയും

നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ആരോഗ്യഭാരതി പ്രാന്തീയസംഘടന കാര്യദര്‍ശി സജീവ് യോഗാശിക്ഷണം നല്‍കി. കൊട്ടാരക്കര താലൂക്കിന്റെ എല്ലാ മണ്ഡലങ്ങളിലും, കോളേജുകളിലും സ്‌കൂളുകളിലും യോഗ പരിശീലനവും പ്രദര്‍ശനവും നടന്നു

കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യോഗപരിശീലനവും ക്ലാസും സംഘടിപ്പിച്ചു. എസ്.കെ.വി യു.പി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ സഹകരണത്തോടെ നടന്ന ബോധവല്‍ക്കരണ പരിപാടി കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത്മിഷ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.വത്സല, ജെ.ആര്‍.സി കണ്‍വീനര്‍ മുഹമ്മദ് സലീംഖാന്‍, സ്മിജിന്‍ദത്ത് എന്നിവര്‍ സംസാരിച്ചു. ജോണ്‍ എഫ്.കെന്നഡി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന യോഗപരിശീലന പരിപാടി യോഗാചാര്യന്‍ വിജയകൃഷ്ണന്‍ പട്ടാഴി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ മായാ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുമന്‍ജിത്ത്മിഷ മുഖ്യപ്രഭാഷണം നടത്തി. എം.പി.ഫിലിപ്പ്, സ്മിജിന്‍ദത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗപരിശീലനം നടന്നു. സ്‌കൂളിലെ ഇരുന്നൂറ് വിദ്യാര്‍ത്ഥികള്‍ യോഗപരിശീലനത്തില്‍ പങ്കെടുത്തു.

കുന്നത്തൂര്‍: ലോക യോഗാദിനത്തിന്റെ ഭാഗമായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും ശാസ്താംകോട്ട, കിഴക്കേകല്ലട, പടിഞ്ഞാറെ കല്ലട, പോരുവഴി, പവിത്രേശ്വരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയൂര്‍വേദ ഹോമിയോ ആശുപത്രികളുടെയും ഭരണിക്കാവ് വൈദ്യധര്‍മ്മാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗാദിനാചരണം നടന്നു. ഭരണിക്കാവ് വൈദ്യധര്‍മ്മ യോഗ ഹാളില്‍ നടന്ന ചടങ്ങ് അഡ്വ.സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യ അതിഥിയായിരുന്നു. ഭാസുരേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന, എം.വി.താരാഭായി, ഡോ.മിനി, ഡോ.സബിത, തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. എന്‍. അജിത് സ്വാഗതവും ഡോ.ജി.പ്രീതിനാഥ് നന്ദിയും പറഞ്ഞു.

കരുനാഗപ്പള്ളി: ബിജെപി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം നിയോജകമണ്ഡലം പ്രസിഡന്റ് എ.വിജയന്‍ നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാലുമേല്‍ സുരേഷ്, ജില്ലാ സെക്രട്ടറി ലതാമോഹന്‍, ജില്ലാ ട്രഷറര്‍ അനില്‍വാഴപ്പള്ളി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി.രാജു, ജനറല്‍ സെക്രട്ടറി അനൂപ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഞ്ജലി ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി രാജി രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.