യുലിന്‍: മൃഗാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പും പ്രതിഷേധങ്ങളും അവഗണിച്ച് ചൈനയിലെ ദക്ഷിണ നഗരമായ യുലിനില്‍ വാര്‍ഷിക നായയിറച്ചി മേളയ്‌ക്ക് തുടക്കമായി. നായകളോടുളള ക്രൂരതയ്‌ക്കും വൃത്തിഹീനമായ ചുറ്റുപാടുകളും വിളംബരം ചെയ്യുന്നതാണ് മേള. ഈ വ്യവസായമേഖലയിലെ നിയന്ത്രണമില്ലായ്‌മയും മേള വിളിച്ചോതുന്നുണ്ട്.
കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന നായകളെ മൃഗസ്‌നേഹികള്‍ വാങ്ങിക്കൊണ്ടു പോയി. എന്നാല്‍ തങ്ങളുടെ പാരമ്പര്യത്തില്‍ പുറത്തു നിന്നുളളവര്‍ കൈകടത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
വര്‍ഷം തോറും നടക്കുന്ന ഈ മേളയില്‍ ഇരുപത് ലക്ഷത്തോളം നായകളാണ് കശാപ്പ് ചെയ്യപ്പെടുന്നത്.
വീടുകളില്‍ ഓമനിച്ച് വളര്‍ത്തുന്ന പല നായകളെയും മോഷ്ടിച്ച് കൊണ്ടുവന്ന് കശാപ്പ് ചെയ്യുന്നതായും ആരോപണമുണ്ട്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ അടുത്തിടെയായി പ്രാദേശിക ഭരണകൂടവും ഈ പരിപാടിയുമായി സഹകരിക്കാറില്ല.
















