Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യോഗയുടെ മഹത്വമറിഞ്ഞ് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 08:44 pm IST
inPathanamthitta

പത്തനംതിട്ട: യോഗയുടെ മഹത്വമറിഞ്ഞ് ജില്ലയിലും ആയിരങ്ങള്‍. വിവിധ സംഘടനകളുടേയും സ്‌കൂളുകളുടേയും നേതൃത്വത്തിലായിരുന്നു യോഗാദിനാചരണം. ജാതിയുടേയും മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും അതിര്‍ത്തികള്‍ ഭേദിച്ച് ഭാരതീയ പൈതൃകത്തിന്റെ തനിമ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു യോഗാദിനാചരണം. വിദ്യാലയങ്ങളില്‍ മാത്രമല്ല പൊതുവേദികളിലും പ്രായഭേദമന്യേ ആളുകള്‍ യോഗാ ദിനാചരണത്തിന്റെ ഭാഗമായി മാറി.

വലഞ്ചുഴി ശ്രീഭുവനേശ്വരി ബാലഗോകുലത്തിന്റേയും വിശ്വഹിന്ദുപരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ വലഞ്ചുഴി ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ അന്താരാഷ്‌ട്ര യോഗാദിനാചരണം നടത്തി. രാഷ്‌ട്രീയ സ്വയംസേവകസംഘം താലൂക്ക് സംഘചാലക് ടി.ആര്‍.ബാലചന്ദ്രന്‍നായര്‍ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. വലഞ്ചുഴി ദേവസ്വം സെക്രട്ടറി പി.എസ്.മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ക്യാപ്റ്റന്‍ എം.ജി.വിജയകുമാര്‍ യോഗപരിശീലനം നടത്തി. വി.എന്‍.സജികുമാര്‍, ബാബുരാജ്, മീന.എം.നായര്‍, ശോഭാ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഘ്‌നേശ്വര ഓഡിറ്റോറിയത്തില്‍ നടന്ന യോഗാദിനാചരണം ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട യോഗദിന സന്ദേശം നല്‍കി. സെക്രട്ടറി പി.ആര്‍.ഷാജി, ബിജെപി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് പി.സുരേഷ്‌കുമാര്‍, രാധാമണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം ആര്‍.ഗീതാകൃഷ്ണന്‍, കെ.കെ.സദാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ആറന്മുള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന യോഗാദിനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വല്ലന പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യന്‍ യോഗബോധവല്‍ക്കരണക്ലാസ് എടുത്തു. സ്ത്രീകളടക്കം പങ്കെടുത്ത യോഗാപരിപാടി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പിജെ.ഷിജറ്റോജി, അംഗങ്ങളായ സുജ സുരേഷ്, എം.ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലോക യോഗദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട നെഹ്‌റു യുവകേന്ദ്ര, ഇലന്തൂര്‍ ഗവ. ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഹയര്‍സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റ്, ചലഞ്ച് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായാത്ത് പ്രസിഡന്റ് എം ബി സത്യന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ. എം എസ് സുനില്‍, എസ് കൃഷ്ണകുമാര്‍, ഗവ. കോളേജ് പ്രിന്‍സിപ്പല്‍ സുവര്‍ണ്ണകുമാര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം ഗിരിജ, അഗസ്റ്റ്യന്‍ ജോര്‍ജ്ജ്, രതീഷ് കെ വി, രജിന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോഴിക്കോട് പതഞ്ജലി യോഗാ സെന്ററിലെ എന്‍ പി സഹദേവന്‍ യോഗാ പരിശീലനം നല്‍കി.

കലഞ്ഞൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന യോഗാദിനാചരണം അരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രമാസുരേഷ്, ഡോ.ഗീതാഞ്ജലി സുരേഷ്, ഡോ.അജയകുമാര്‍, ഡോ.ആനന്ദന്‍, ഫിലിപ്പ്, സജയന്‍ ഓമല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട അമൃതവിദ്യാലയത്തില്‍ നടന്ന യോഗാദിനാചരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. അമൃത വിശ്വവിദ്യാപീഠത്തിലെ അമൃതയോഗാ കോര്‍ഡിനേറ്റര്‍ രാധികാ കൃഷ്ണന്‍ അമൃതയോഗയുടെ പ്രാധാന്യം വിവരിച്ചതോടൊപ്പം കുട്ടികള്‍ക്ക് യോഗയെക്കുറിച്ചുള്ള വിവരണം നല്‍കി. അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ യോഗയില്‍ പങ്കെടുത്തു. പ്രസംഗം, കവിതാലാപനം, യോഗാനൃത്തം തുടങ്ങിയ വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരിണി സേതുമാധവന്‍ യോഗാദിനസന്ദേശം കുട്ടികള്‍ക്ക് നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അദ്ധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജില്ലാ മണ്ണ് സംരക്ഷണ ഓഫിന്റെ നേതൃത്വത്തില്‍ യോഗദിനം ആചരിച്ചു. പത്തനംതിട്ട, തിരുവല്ല ആഫീസുകളിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്തു.

ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ എട്ട് മണി വരെ യോഗാക്ലാസും തുടര്‍ന്ന് യോഗയിലൂടെ ആരോഗ്യവും വ്യക്തിത്വ വികാസവും എന്ന വിഷയത്തില്‍ പ്രമുഖ യോഗാ ട്രെയിനര്‍ മനു മോഹന്‍ദാസ് വിഷയാവതരണവും ക്ലാസും നയിച്ചു. പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫിസര്‍ എന്‍. ദേവരാജന്‍ നന്ദി

പറഞ്ഞു.

കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് നവകേരള ഗ്രന്ഥശാലയുടെയും സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ അങ്ങാടിക്കല്‍ വക്ക് ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന വായന വാരാഘോഷം ജി. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി. രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ബി. സഹദേവനുണ്ണിത്താന്‍, സി. ബാലചന്ദ്രന്‍ നായര്‍, ശ്യാം സത്യ, പ്രഫ. കെ.എന്‍. ബാലകൃഷ്ണന്‍, എന്‍.ആര്‍. പ്രസാദ്, കെ.ജി. ശ്രീകുമാര്‍, ജി. ജയതിലകന്‍ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ലോക യോഗാദിനം ആചരിച്ചു. പത്തനംതിട്ട മാമ്പ്ര ഹൈറ്റസ് ഗ്രൗണ്ടില്‍ കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ അദ്ധ്യക്ഷ രജനിപ്രദീപ്, വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗാക്ലാസ് വിജയമോഹന്‍ നയിച്ചു.

കോന്നി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോന്നി ഗവ.എച്ച്എസ്എസില്‍ നടന്ന യോഗാദിനചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പ്ലസ് ടു ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. പിടിഎ പ്രസിഡന്റ് പി.എന്‍.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ദീനാമ്മാറോയി, ആനിസാബുതോമസ്, ടി.സൗദാമിനി, ഹോമിയോ ഡോക്ടര്‍ ലക്ഷ്മി ഡാര്‍ലിങ്, ട്രയിനര്‍ അജിത, സുലേഖ വി.നായര്‍, ലൈല, ഓമന തങ്കച്ചന്‍, ലിസിസാം എന്നിവര്‍ പ്രസംഗിച്ചു.

അന്തര്‍ദേശീയ യോഗാദിനത്തില്‍ 14 കേരള എന്‍.സി.സി ബറ്റാലിയന്റെ 1500ല്‍പരം എന്‍.സി.സി കേഡറ്റുകള്‍ യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രമാടം സ്റ്റേഡിയത്തില്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ ഇ.കെ ഉണ്ണികൃഷ്ണന്‍ നായര്‍ നേതൃത്വം നല്‍കി.

ബിജെപി കോന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യോഗ ദിനാചരണം മലയാലപ്പുഴയില്‍ ബിജെപി ജില്ല വൈസ് പ്രസിഡന്റ് വി,എസ് ഹരീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഏ.ആര്‍.രാജേഷ് കുമാര്‍,മഹിള മോര്‍ച്ച കോന്നി മണ്ഡലം കണ്‍വീനര്‍ ബിന്ദു ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.ആര്‍ എസ് എസ് മണ്ഡലം കാര്യവാഹ് ബാബുരാജ് ക്ലാസ്സുകള്‍ നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.