കാബൂള്‍: അഫ്ഗാനിസ്ഥാനിൽ നേപ്പാളി സുരക്ഷാ ഭടന്മാർക്ക് നേരെ ചാവേറാക്രമണം. അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു.നേപ്പാളി ഭടന്മാർ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണം നടന്നത്.
തിങ്കളാഴ്ച രാവിലെ ജലാലബാദിലെ പുല്‍-ഇ-ചര്‍ക്കിയിലൂടെ പോകുകയായിരുന്ന മിനി ബസില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
















