Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മരുതിമലയുടെ വിജയകാഹളത്തിന് പത്താണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 12:44 pm IST
in Kollam

കൊട്ടാരക്കര: പ്രകൃതിയേയും പരിസ്ഥിതിയേയും ആരാധനാസ്വാതന്ത്ര്യത്തേയും സംരക്ഷിക്കാന്‍ മുട്ടറ മരുതിമലയില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം വിജയകാഹളം മുഴക്കിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു.

ജില്ലയിലെ വിജയിച്ച ഏകപരിസ്ഥിതിസമരം അങ്ങനെ ചരിത്രത്തിന്റെ താളുകളിലുമായി. സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമലയിലെ അവശേഷിക്കുന്ന 35 ഏക്കര്‍ കൂടി പാറപൊട്ടിച്ച് കടത്താനും കയ്യേറാനുമുള്ള പാറമാഫിയയുടെ നീക്കമാണ് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സ്‌നേഹികള്‍ തടഞ്ഞത്.

പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച് സമരം വിജയത്തില്‍ എത്തിച്ചതോടെ ചുവപ്പുകോട്ടയായിരുന്ന മുട്ടറയിലെ നിവാസികള്‍ ഹൈന്ദവപ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. പ്രകൃതി സൗന്ദര്യത്തിന്റെ വശ്യതയും വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവും അപൂര്‍വയിനം പച്ചമരുന്നുകളുടെ കലവറയും ആയിരുന്ന, 86 ഏക്കറിലധികം ഉണ്ടായിരുന്ന മരുതിമല സഞ്ചാരികള്‍ക്കും സാഹസികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എല്ലാം പ്രിയപ്പെട്ടതായിരുന്നു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം എന്ന നിലയില്‍ പ്രധാന സ്ഥലങ്ങള്‍ ഇവിടെ നിന്ന് കാണാന്‍ കഴിയും. കനത്ത ചൂടിലും വീശിയടിക്കുന്ന കുളിര്‍കാറ്റ്, ഒരിക്കലും വറ്റാത്ത പാറമുകളിലെ കിണര്‍, മലമുകളിലെ ക്ഷേത്രം എല്ലാംതന്നെ മരുതിമലയെ വ്യത്യസ്തമാക്കുന്നു. ആയ് രാജാക്കന്മാരുടെ കുലദേവതാക്ഷേത്രം ഇവിടെ ആയിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

രാമായണകഥയുമായി ഏറെ ബന്ധം മരുതിമലയ്‌ക്കാണ്. രാമ രാവണയുദ്ധത്തില്‍ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് വീണവരെ പുനരുജ്ജീവിപ്പിക്കാന്‍ ഹനുമാന്‍ മരുതിമലയുമായി വരുമ്പോള്‍ ഇതിന്റെ ഭാഗം അടര്‍ന്ന് വീണുണ്ടായതാണ് മരുതിമല എന്നാണ് ഐതിഹ്യം. ഇതിന്റെ ജീവിക്കുന്ന തെളിവുകളായി അപൂര്‍വയിനം പച്ചമരുന്നുകളും ഹനുമാന്റെ പിന്മുറക്കാരായ വാനരന്മാരും ഇന്നും ഇവിടെയുണ്ട്. 86 ഏക്കറിലധികം വരുന്ന മല കയ്യേറ്റത്തിന്റെ ഫലമായി 35 ഏക്കറായി ചുരുങ്ങി. മരുതിമലയിലെ വന്‍പാറശേഖരം കണ്ട് ആര്‍ത്തിപൂണ്ട പാറമാഫിയ രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തില്‍ പാറപൊട്ടിക്കല്‍ തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട പൊട്ടിക്കലിലൂടെ 60 ഏക്കറിലധികം പാറപൊട്ടിച്ച് കടത്തി. പ്രദേശത്ത് പരിസ്ഥിതിക്ക് ഭീഷണി നേരിട്ടതോടെ ജനം സംഘടിച്ചു. വിവിധ പരിസ്ഥിതി സംഘടനകള്‍ സമരം ഏറ്റെടുത്തു. വര്‍ഷങ്ങളോളം സമരം ചെയ്‌തെങ്കിലും പാറമാഫിയക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഭീഷണിയും മര്‍ദനവും ഉണ്ടായി. സമരം ചെയ്തു മടുത്ത ജനങ്ങള്‍ ഹിന്ദുഐക്യവേദിയ ശരണം പ്രാപിച്ചു. സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ പരിസ്ഥിതി നാശത്തിനും, മലമുകളിലെ ആരാധനാസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിനും, ക്ഷേത്രം നശിപ്പിച്ചതിനുമെതിരെ സമരം പ്രഖ്യാപിച്ചു.

ഭക്തജനങ്ങളെ സംഘടിപ്പിച്ച് മലമുകളിലേക്ക് തീര്‍ത്ഥാടനവും സംഘടിപ്പിച്ചു. ഇതിനെ തടയാന്‍ പാറലോബി ശ്രമിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കി. സമരത്തിന്റെ അവസാനം പാറപൊട്ടിച്ച് കൊണ്ടിരുന്ന ജാക്ക് ഹാമറുകള്‍ പിടിച്ചെടുത്ത് റവന്യു അധികാരികള്‍ക്ക് കൈമാറി. ഇനിയും പാറപൊട്ടിച്ചാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയതോടെ പാറമാഫിയ പിന്‍വാങ്ങി. ജനങ്ങള്‍ ഐതിഹാസികമായ സമരവിജയം ആഘോഷിച്ചു. വിജയം കണ്ട പരിസ്ഥിതിസമരചരിത്രത്തിലെ സുപ്രധാനഘട്ടമായി മരുതിമല മാറി. സര്‍ക്കാര്‍ എക്കോടൂറിസം പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മലയെ സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ നല്‍കിയെങ്കിലും എല്ലാം പാതിവഴിയില്‍ തന്നെയാണ് ഇപ്പോഴും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍
India

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.