തൊടുപുഴ: ഷാപ്പില്‍ അനധികൃതമായി വില്‍പ്പനയ്‌ക്കെത്തിച്ച കള്ള് എക്‌സൈസ് സംഘം പിടികൂടി. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. തൊടുപുഴ റേഞ്ചിന് കീഴിലെ കരിമണ്ണൂരിലുള്ള 14-ാം നമ്പര്‍ ഷാപ്പില്‍ നിന്നാണ് അളവില്‍ കൂടുതല്‍ കള്ള് ഇന്നലെ രാവിലെ പിടികൂടിയത്. സംഭവത്തില്‍ ഷാപ്പ് ലൈസന്‍സി കരിങ്കുന്നം ഇരുപൂളുംകാട്ടില്‍ ബേബി ചാക്കോ(58), സെയില്‍സ്മാന്‍ ഉടുമ്പന്നൂര്‍ കല്ലാട്ടുകരയില്‍ സുധീഷ്(32) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. 100 ലിറ്റര്‍ സൂക്ഷിക്കാന്‍ ലൈസന്‍സ് ഉള്ളിടത്ത് 275 ലിറ്ററാണ് സൂക്ഷിച്ചിരുന്നത്. ഇത് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗമാണ് സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് തൊടുപുഴ എക്‌സൈസുമായി സഹകരിച്ച് കേസ് പിടികൂടുകയായിരുന്നു. ഇന്റലിജന്റസ് ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാര്‍, തൊടുപുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജു, ഉദ്യോഗസ്ഥരായ റ്റി എ ഷാജി, സുനില്‍ ആന്റോ, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കള്ള് പിടികൂടിയത്. കള്ളിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
















