Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലാപ്പറമ്പ് സ്‌കൂള്‍ @ എഞ്ചിനീയേഴ്‌സ് ഹാള്‍ അസൗകര്യങ്ങളുടെ നടുവില്‍ പരാതികളില്ലാതെ അവര്‍ പഠിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:18 am IST
inKozhikode

കോഴിക്കോട്: ആരവങ്ങളില്ല; ജനപ്രതിനിധികളുടെയും നേതാക്കളുടെയും തിരക്കില്ല. അടച്ചുപൂട്ടിയ മലാപ്പറമ്പ് എയുപി സ്‌കൂളിന് ഇപ്പോഴുള്ളത് ഒരു പുതിയ മേല്‍വിലാസം; മലാപ്പറമ്പ് എയുപി സ്‌കൂള്‍, എഞ്ചിനീയേഴ്‌സ് ഹാള്‍. കഴിഞ്ഞ അഞ്ചു ദിവസമായി സിവി ല്‍സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള എഞ്ചിനീയേഴ്‌സ് ഹാളിലാണ് ഏറെ വിവാദം സൃഷ്ടിച്ച മലാപ്പറമ്പ് എയുപി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് മലാപ്പറമ്പ് എയുപി സ്‌കൂള്‍ ചിത്രത്തിലില്ല എന്നാണ്. എന്നാല്‍ 57 വിദ്യാര്‍ത്ഥികളും 8 അദ്ധ്യാപകരും ഒരു പ്യൂണും ഉച്ചക്കഞ്ഞി പാചകം ചെയ്യാന്‍ കഴിഞ്ഞ 37 വര്‍ഷമായി സ്‌കൂളിലെത്തുന്ന പാചകക്കാരി മാലതിയും അടങ്ങുന്ന മലാപ്പറമ്പ് എയുപി സ്‌കൂള്‍ എഞ്ചിനീയേഴ്‌സ് ഹാളിലെ പ്ലൈവുഡ് കൊണ്ട് വേര്‍തിരിച്ച ക്ലാസ് മുറികളില്‍ ആത്മാവും ശരീരവുമായി നിറഞ്ഞുനില്‍ക്കുന്നു. കുട്ടികള്‍ക്ക് മൂത്രപ്പുരയില്ല. കളിക്കാനിടമില്ല, എ സി ഹാളായതുകൊണ്ട് വായു സഞ്ചാരംപോലും ഇല്ല. എ സി പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന ഫാനുകളും കഴിഞ്ഞ രണ്ടു ദിവസമായി നിശ്ചലമാണ്. ബഞ്ചിനു പകരം ഇരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കസേരയുണ്ട്. എന്നാല്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് പോലും വെച്ചെഴുതാന്‍ ഡസ്‌ക്കില്ല. എഴുതാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് കൊച്ചു കുട്ടികളടക്കം.

സിവില്‍സ്റ്റേഷനില്‍ പൊതു ഉപയോഗത്തിനുള്ള മൂന്ന് മൂത്രപ്പുരകളാണ് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഉപയോഗിക്കാനുള്ളത്. എന്നാല്‍ ഇവയിലൊന്നു മാത്രമാണ് ഉപയോഗ യോഗ്യമായത്. വിദ്യാര്‍ത്ഥികളെ ശുചിമുറിയിലേക്ക് എത്തിച്ച് അദ്ധ്യാപകര്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഒരു രാത്രികൊണ്ട്, ജില്ലാ കലക്ടറുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എഞ്ചിനീയേഴ്‌സ് ഹാള്‍ ക്ലാസ് മുറികളാക്കി തിരിച്ചത്. നേരത്തെ ഉണ്ടായിരുന്ന സ്‌കൂളിന്റെ സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഇവര്‍ തൃപ്തിപ്പെടുമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചിറ്റമ്മ നയം ഇവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഉച്ചക്കഞ്ഞിക്കുള്ള ഇന്റന്റ് ഇതുവരെ പാസായിട്ടില്ല. മെയ് മാസം അവസാനമാണ് നിലവിലുള്ള വര്‍ഷത്തെ കുട്ടികളുടെ കണക്കില്‍ ഇന്റന്റ് പാസാക്കേണ്ടത്. ജൂണ്‍ മാസത്തെ ആറാം പ്രവൃത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണമെടുത്ത് പുതിയ ഇന്റന്റ് പാസാക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും ഈ സ്‌കൂളിനെ സംബന്ധിച്ച് നടന്നിട്ടില്ല. സ്‌കൂള്‍ സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും സ്‌കൂള്‍ ചിത്രത്തിലില്ല എന്ന മറുപടിയാണ് സിറ്റി എഇഒ നല്‍കിയതെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു. ഉച്ചക്കഞ്ഞിക്ക് പണം ലഭിക്കാത്തതിനാല്‍ തൊട്ടടുത്തുള്ള കാന്റീനില്‍ നിന്നും ഉച്ചഭക്ഷണം എത്തിച്ചുകൊണ്ടാണ് കുട്ടികളുടെ വിശപ്പ് മാറ്റുന്നത്.

നിലവിലുള്ള 8 അദ്ധ്യാപകരില്‍ നാലു പേര്‍ക്കു മാത്രമാണ് നിലവില്‍ പ്രൊട്ടക്ഷന്‍ ഉള്ളത്. മലാപ്പറമ്പ് എപിസി റോഡ്, മാസ് കോര്‍ണര്‍, വെള്ളുത്താന്‍ കോളനി, മമ്മിളിത്താഴം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ രാവിലെ പഠിക്കാനായി കലക്ടറേറ്റിലേക്ക് എത്തുന്നത്.

പിടിഎ വക വാഹനം ഉള്ളതുകൊണ്ട് ദുരിത യാത്രയൊന്നും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് ഏക ആശ്വാസം. മലാപ്പറമ്പ് എയുപി സ്‌കൂളിനടുത്തു തന്നെ എഡിഎമ്മിന്റെ ബംഗ്ലാവ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. സര്‍ക്കാറിന്റെ അന്തിമ തീരുമാനം വരുന്നതുവരെ എഡിഎമ്മിന്റെ ബംഗ്ലാവില്‍ പഠനസൗകര്യം ഒരുക്കിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അത് ഏറെ സൗകര്യമായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അധികൃതര്‍ ആലോചിച്ചിട്ടേയില്ല. അസൗകര്യങ്ങളില്ലാതെ അവര്‍ പഠിക്കുകയാണ്; കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പുതിയ പാഠം എഴുതിച്ചേര്‍ത്തവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.