Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടലോരത്തിന് ഇനി വറുതിയുടെ കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 11:18 am IST
in Kollam

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കും കടലിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും വറുതിയുടെ ദിനങ്ങള്‍ സമ്മാനിച്ച് ട്രോളിംഗ് നിരോധനത്തിന് 14ന് അര്‍ധരാത്രിയോടെ തുടക്കമാകും. രാത്രി നീണ്ടകര പാലത്തിന് അടിയില്‍ തീരസംരക്ഷണസേനയും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ചങ്ങലവലിച്ച് കഴിഞ്ഞാല്‍ നീണ്ടകരയും ശക്തികുളങ്ങരയും ആള്‍ക്കൂട്ടവും ആരവവുമൊഴിഞ്ഞ ഇടങ്ങളായി മാറും.

14ന് നിരോധനം ആരംഭിക്കുന്നതിനു മുന്‍പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി പരവൂര്‍ മുതല്‍ അഴീക്കല്‍വരെ കടലിലും കരയിലും മൈക്ക് അനൗസ്‌മെന്റ് നടത്തും. ട്രോളിംഗ് ബോട്ടുകളെല്ലാം നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തേക്ക് മാറ്റി, അന്ന് അര്‍ധരാത്രി മുതല്‍ പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിക്കും. ട്രോളിംഗ് നിരോധന വേളയില്‍ വലിയ വള്ളങ്ങള്‍ക്ക് ഡീസല്‍ അടിക്കുന്നതിനായി ശക്തികുളങ്ങരയിലെ മത്സ്യഫെഡ് പമ്പും അഴീക്കല്‍ ഭാഗത്തെ ഒരു പമ്പും തുറന്നു പ്രവര്‍ത്തിക്കും. തീരദേശത്തെ മറ്റു പമ്പുകളെല്ലാം അടച്ചിടും. ഈ കാലയളവില്‍ തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ മേഖലകളില്‍ ക്രമസമാധാന പാലനത്തിനായി പോലീസിന്റെ സേവനമുണ്ടാകും.

വള്ളങ്ങളില്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേതുപോലെ നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. മണ്‍സൂകാല കടല്‍രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി മെയ് 15 മുതല്‍ നീണ്ടകരയിലും അഴീക്കലിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഴീക്കല്‍, നീണ്ടകര, തങ്കശ്ശേരി എന്നിവിടങ്ങളില്‍ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുത്ത മൂന്നു ബോട്ടുകളില്‍ 14 മുതല്‍ 24 മണിക്കൂറും കടല്‍സുരക്ഷാ സ്‌ക്വാഡിന്റെയും മറൈന്‍ പോലീസിന്റെയും സേവനമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റല്‍ പോലീസിന്റെ സ്പീഡ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്.

ജൂണ്‍-ജൂലൈമാസങ്ങള്‍ മത്സ്യങ്ങളുടെ പ്രജനനകാലമാണ്. ഈ സമയം കടലില്‍ മീന്‍പിടിത്തം നടത്തിയാല്‍ മത്സ്യസമ്പത്തിന് നാശമുണ്ടാവുകയും ഭാവിയില്‍ മത്സ്യത്തൊഴിലാളികളെ തന്നെ ഇത് കാര്യമായി ബാധിക്കുകയും ചെയ്യും. സംസ്ഥാനത്ത് മൂവായിരം ബോട്ടുകളാണ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ മേഖലയെ ആശ്രയിച്ച് പതിനായിരകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. ട്രോളിംഗ് കാലഘട്ടം ആരംഭിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ തീരദേശ മേഖലകളില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന റേഷന്‍വിഹിതമടക്കം നല്‍കുന്നതില്‍ കേരളസര്‍ക്കാര്‍ വീഴ്ച വരുത്തുമോ എന്ന ആശങ്കയുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.