ചേര്‍ത്തല: വെള്ളപ്പൊക്ക ദുരിത്വാസ ക്യാമ്പില്‍ അഗ്നിബാധയുണ്ടായി മദ്ധ്യവയസ്‌കന് പൊള്ളലേറ്റ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. പട്ടണക്കാട് 16-ാം വാര്‍ഡില്‍ പുളിക്കല്‍ സുനില്‍കുമാര്‍ (56) ആണ് പാചകത്തിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
പട്ടണക്കാട് വെട്ടയ്‌ക്കല്‍ വനിതാ സമാജം ഹാളിലെ ക്യാമ്പിലായിരുന്നു അപകടം. പാചക വാതക സിലിണ്ടറിന്റെയും സ്റ്റൗവിന്റെയും വാല്‍വ് തുറന്ന് സ്റ്റൗവില്‍ തീകൊളുത്തുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത സുനിലിന്റെ മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. നിരവധി കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്.
വിവരമറിഞ്ഞ് ചേര്‍ത്തലയില്‍ നിന്ന് അഗ്‌നി ശമനസേനയും സ്ഥലത്തെത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ കെ. പണിക്കര്‍, അഡ്വ. അജിത് എന്നിവര്‍ സംസാരിച്ചു.
















