മുഹമ്മ: ഹൈക്കോടതി വിധി ലംഘിച്ചും വേമ്പനാട്ട് കായലിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായി റബറൈസിഡ് തടുക്കിന്റെ വേസ്റ്റ് ഉപയോഗിച്ച് കക്ക തിളപ്പിക്കുന്നതായി പരാതി. മുന്‍കാലങ്ങളില്‍ കരിയിലകളും ചൂട്ടും കൊതുമ്പുകളും മറ്റും ഉപയോഗിച്ചാണ് കക്കാ തിളപ്പിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അധികവും സൈക്കിള്‍ ടയറുകളും റബറൈസിഡ് തടുക്കിന്റെ വേസ്റ്റുകളുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വാസകോശ രോഗങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകും.
പഞ്ചായത്ത് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇപ്പോഴും കക്കാതിളപ്പിക്കല്‍ തുടരുന്നത്.
















