Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചരിത്രമുറങ്ങുന്ന എഎസ് കനാലിനെ ശുചീകരിക്കാന്‍ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 09:00 pm IST
inAlappuzha

മാലിന്യവാഹിയായ ചേര്‍ത്തല എഎസ് കനാല്‍

ചേര്‍ത്തല: രാജപ്രതാപ കാലത്തിന്റെ നേര്‍സാക്ഷിയായ നഗര ഹൃദയത്തിലെ എ.എസ് കനാല്‍ മാലിന്യവാഹിനിയായി. വര്‍ഷങ്ങളായി നാടിനെ പ്രതിധീകരിച്ച ജനപ്രതിനിധികളും നഗരസഭ അധികാരികളും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിലാണ് തോട്.

ഒരുകാലത്ത് ചേര്‍ത്തലയുടെ വാണിജ്യമേഖലയില്‍ പ്രധാന പങ്ക് വഹിച്ച കനാലിന്റെ ദുരവസ്ഥയ്‌ക്ക് നേരെ കണ്ണടക്കുകയാണ് അധികൃതര്‍. കുറിയമുട്ടം കായലിനെ ആലപ്പുഴ നഗരവുമായി ബന്ധിപ്പിക്കുന്ന കനാല്‍ മാലിന്യങ്ങളും മറ്റും നിറഞ്ഞ് രോഗവാഹിനിയായി മാറി.

രാജഭരണ കാലഘട്ടത്തില്‍ ആലപ്പുഴ ചേര്‍ത്തല നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ചതാണ് കനാല്‍. എറണാകുളം അടക്കമുള്ള മേഖലകളില്‍ നിന്ന് ഇതുവഴിയാണ് ചരക്കുകള്‍ കയറ്റി ചെറുതും വലുതുമായ വള്ളങ്ങള്‍ കടന്നു പോയിരുന്നത്. വൈക്കം, ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് മുട്ടം മാര്‍ക്കറ്റിലേക്കുള്ള മലഞ്ചരക്കുകളും, ചേര്‍ത്തലയിലെ കനിട്ടകളിലേക്കുള്ള കൊപ്രകളും എത്തിയിരുന്നത് കനാല്‍ വഴിയായിരുന്നു.

കരഗതാഗത മാര്‍ഗങ്ങള്‍ സുഗമമായതോടെയാണ് കനാലിന്റെ നാശം തുടങ്ങിയത്. പഴയ ആഞ്ഞിലിപ്പാലം തോട്ടിലേക്ക് തകര്‍ന്നു വീണിട്ട് വര്‍ഷങ്ങളേറെയായി. ഇത് നീക്കം ചെയ്യാന്‍ ഇതേ വരെ കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത് പിഡബ്ലുഡി കലുങ്ക് കെട്ടിയത് തോട്ടിലെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി.

കനാലിന്റെ തുടക്കം മുതല്‍ സെന്റ് മേരീസ് കവല വരെയായി ഇരുകരകളിലുമായി അഞ്ഞൂറിലധികം വ്യാപാരസ്ഥാപനങ്ങളും അനവധി താല്‍ക്കാലിക ബങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാലങ്ങളായി തോട്ടിലേക്കാണ് തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം തിങ്ങിനിറഞ്ഞതോടെ ഒഴുക്ക് നിലച്ച് ജലം മലിനമായി കൂത്താടികളും കൊതുകുകളും പെരുകുകയാണ്. ഇഴജന്തുക്കളുടെ ശല്യവും കൂടുകയാണ്.

തോടിന്റെ കരയിലാണ് ഗവ. ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങളും തോട്ടിലേക്കാണ് ഒഴുക്കുന്നതെന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അന്യജില്ലകളില്‍ നിന്ന് രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യമടക്കമുള്ളവ തോട്ടില്‍ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്.

ഇതിനൊക്കെ പുറമെ അനധികൃത കയ്യേറ്റങ്ങളും കനാലിന്റെ നാശത്തിന് വഴിയൊരുക്കി. തോടിന്റെ നവീകരണത്തിന് പലതവണ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല.

തോട് ശുചീകരിച്ച് ടൂറിസം വികസനത്തിനുതകുന്ന പദ്ധതിക്ക് തുടക്കമിടുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. തോടിന്റെ ശാപമോക്ഷത്തിനായി അധികാരികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.