മിന്നലെ അവാര്‍ഡ് നിശ മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍
വി. പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സലാം ബാപ്പു,
അജിത് രവി, റോയ് മണപ്പിള്ളില്‍, ദീപക് സത്യപാലന്‍,
ബിജു വര്‍ഗ്ഗീസ് എന്നിവര്‍ സമീപം
കൊച്ചി: വിവിധ മേഖലകളില്‍ ശ്രദ്ധേയരായവ്യക്തികളെ ആദരിക്കുന്നതിനായി യുണീക് ടൈംസ് ഏര്‍പ്പെടുത്തിയ മണപ്പുറം മിന്നലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാളി വ്യവസായി ഗോകുലം ഗോപാലന്‍ ഉള്‍പ്പടെ സിനിമ, ടെലിവിഷന്‍ രംഗത്തെ ഇരുപതോളം പേര്‍ക്ക് മണപ്പുറം ഗോള്‍ഡ് ചെയര്‍മാന്‍ വി. പി. നന്ദകുമാര്‍ പുരസ്‌കാരം നല്‍കി. യുണീക്ക് ടൈംസ് എഡിറ്റര്‍ അജിത് രവി, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്മാരായ റോയ് മണപ്പള്ളില്‍, സലാം ബാപ്പു, ദീപക് സത്യപാലന്‍ ബിജു വര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















