ആലപ്പുഴ: ഹൈന്ദവ സംന്യാസിമാരെ അടിവസ്ത്രം ധരിക്കാത്തവരെന്ന് പൊതുവേദിയില്‍ അധിക്ഷേപിച്ച മന്ത്രി ജി. സുധാകരന് അടിവസ്ത്രം അയച്ചുകൊടുത്ത് യുവമോര്‍ച്ച അമ്പലപ്പുഴ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഹൈന്ദവ സമൂഹത്തെ ഇനിയും അധിക്ഷേപിച്ചാല്‍ ശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്‍കി. യുവമോര്‍ച്ച അമ്പലപ്പുഴ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ആര്‍. കണ്ണന്‍, ജനറല്‍ സെക്രട്ടറി അനീഷ് അശോകന്‍, മണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍, വൈശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏതാനും ദിവസങ്ങള്‍ മുന്‍പ് പുന്നപ്രയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് സംന്യാസിമാരെ സുധാകരന്‍ അധിക്ഷേപിച്ചത്. സംന്യാസിമാര്‍ അടിവസ്ത്രം ധരിക്കില്ലെന്നും, എന്നാല്‍ മുസ്‌ളീം, ക്രൈസ്തവ പുരോഹിതന്‍മാര്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെന്നുമായിരുന്നു സുധാകരന്റെ പ്രസംഗം.
















