പിലാത്തറ: തരിശായിക്കിടന്നിരുന്ന മൂന്നേക്കര്‍ പറമ്പ് വിളനിലമാക്കാന്‍ കരനെല്‍കൃഷിക്ക് വിത്തിട്ടു. അറത്തില്‍ ഭദ്രപുരത്തിനടുത്ത് കൂടന്‍മന കേശവന്‍ നമ്പൂതിരിയുടെ കരപ്രദേശത്താണ് സര്‍ക്കാര്‍ സഹായത്തോടെ കരനെല്‍കൃഷി തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.പ്രീത വിത്തിടല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സി.കെ.ശോഭ അധ്യക്ഷത വഹിച്ചു. കെ.പി.വി.ഗോവിന്ദന്‍ സംസാരിച്ചു.
















