കണ്ണൂര്‍: ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് കൊമേഷ്യല്‍ ബാങ്കുകളിലെ ജീവനക്കാരെപോലെ ബാങ്ക് പെന്ഷന് അനുവദിക്കണമെന്ന് കണ്ണൂരില്‍ ചേര്‍ന്ന ആള്‍കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. സുകുമാര്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.മാധവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 24വര്‍ഷക്കാലമായി പരിഷ്കരിക്കാത്ത ബാങ്ക് പെന്ഷന് പരിഷ്കരണം ഉടനെ നടത്തണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വി.സി.ഷേണായി, എം.ചന്ദ്രന്, സി.എന്‍.ഗോപിനാഥ്, എം.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. അഖിലേന്ത്യാതലത്തില്‍ ബാങ്ക് റിട്ടയറീസ് നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ ജില്ലയില്‍ വിജയിപ്പിക്കാന്‍ ജില്ലാക്കമ്മറ്റി തീരുമാനിച്ചു. ഏക പൊതുമേഖലാ ബാങ്കായ എസ്ബിടിയെ ഇല്ലാതാക്കരുതെന്ന് എകെബിആര്ടി ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: