അരൂര്‍: ഗേറ്റിന്റെ ഗ്രില്ലില്‍ തല കുടുങ്ങിയ നായയ്‌ക്ക് അഗ്നിശമന സേന രക്ഷകരായി. അരൂര്‍ അരൂക്കുറ്റി റോഡില്‍ ഗവ. ഹൈസ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഗേറ്റിന്റെ ഗ്രില്ലിനുള്ളില്‍ നായയുടെ തലകുരുങ്ങിയത്. ഇരിക്കാനോ കിടക്കാനോ നില്‍ക്കാനോ സാധിക്കാത്ത നായയുടെ ദയനീയമായ കരച്ചില്‍ കേട്ടെത്തിയ പരിസര വാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യമം പരാജയപ്പെട്ടു.
തുടര്‍ന്ന് ചേര്‍ത്തല അഗ്നി ശമന സേനയെ വിവരമറിയിക്കുകയായിരുന്നു. പുലര്‍ച്ചെ അഗ്നിശമന സേനയുടെ ഒരുയൂണിറ്റ് സ്ഥലത്തെത്തി ഗ്രില്ല് മുറിച്ചാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. ഗ്രില്ലില്‍ നിന്ന് മോചിതനായതോടെ അവശനായെങ്കിലും നായ ഓടിമറഞ്ഞു. നിരവധി പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനം കാണാനെത്തിയിരുന്നു.
















