മുഹമ്മ: വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും കാരണമില്ലാതെ പേര് നീക്കം ചെയ്തതിനെതിരെ മുഹമ്മ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൈതക്കാട്ടില്‍ കെ.കെ. രമണന്‍ കളക്ടര്‍ക്ക് പരാതി നല്‍കി.
മുഹമ്മ ആസാദ് മെമ്മോറിയല്‍ എല്‍പി സ്‌കൂളിലെ 158-ാം നമ്പര്‍ ബൂത്തില്‍ ക്രമനമ്പര്‍ 388 പ്രകാരം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ പേര് നീക്കം ചെയ്തതായ കണ്ടെത്തി.
അന്വേഷിച്ചപ്പോള്‍ സിപിഎം ബ്രാഞ്ച് കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം പേര് നീക്കിയതാണെന്ന് ബൂത്ത് ലെവല്‍ ഓഫീസറിന്‍ നിന്നും അറിയാനായി. 1991-ല്‍ ബിജെപി മാരാരിക്കുളം നിയോജക മണ്ഡലം പ്രസിഡന്റായിരുന്നപ്പോള്‍ നിയമ സഭാസീറ്റില്‍ കെ.കെ. രമണന്‍ മത്സരിച്ചിരുന്നു.
ജനനം മുതല്‍ മുഹമ്മയിലെ വീട്ടില്‍ താമസിച്ചുവരുന്ന രമണന്‍ സ്ഥലത്തില്ലെന്നാരോപിച്ചാണ് പേര് നീക്കിയതത്രേ. ഭരണഘടനാപരമായ തന്റെ അവകാശം നിഷേധിച്ചതിനെതിരെ ചേര്‍ത്തല രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
















