തലശ്ശേരി: അര്‍ബുദ ബാധിതരായ കേരളത്തിലെ ഓരോ കുട്ടിക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ മേഖലയെ സജ്ജമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലബാര്‍ കാന്‍സര്‍ സെന്ററിലെ ഓങ്കോളജി നഴ്‌സിങ്ങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സിങ്ങ് തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു. നാളെ കാലത്ത് 9 മണിക്ക് എംസിസി സെമിനാര്‍ ഹാളില്‍ നടക്കുന്ന നഴ്‌സിങ്ങ് തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ കുട്ടികളിലെ അര്‍ബുദ രോഗം എന്ന വിഷയത്തെ ആസ്പദമാക്കി വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായാണ് നഴ്‌സിങ്ങ് തുടര്‍വിദ്യാഭ്യാസ പരിപാടി. കൂടുതല്‍ വിവരങ്ങള്‍ 9747089004 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
















