മുണ്ടേരി: മുണ്ടേരി അക്ഷയശ്രീയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും, എസ്എസ്എല്‍സി, പ്ലസ്സ് ടു വിദ്യാര്‍ത്ഥികളെ അനുമോദിക്കലും, വൃക്ഷത്തൈ വിതരണവും നാളെ രാവിലെ 10 മണിക്ക് മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടക്കും. അജയകുമാര്‍ മീനോത്ത് ഉദ്ഘാടനം ചെയ്യും. സഹകാര്‍ഭാരതി സംസ്ഥാന സെക്രട്ടറി കെ.പ്രകാശന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ ആദരിക്കും. ഫോറസ്റ്റ് ഓഫീസര്‍ ബി.നന്ദകുമാര്‍ വൃക്ഷത്തൈ വിതരണം ചെയ്യും. ടി.ടി.അരവിന്ദാക്ഷന്‍ വൈദ്യര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.സജുബാലകൃഷ്ണന്‍, എ.വി.ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ബിജേഷ് മുണ്ടേരി അധ്യക്ഷത വഹിക്കും. വി.ആര്‍.മനോഹരന്‍ സ്വാഗതവും സി.അനൂപ് നന്ദിയും പറയും.
















