കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദി 26 ന് 1 മണി മുതല്‍ ഐഎംഎ ഹാളില്‍ മലയാളത്തിന്റെ പ്രിയകവി പി.ഭാസ്‌കരന്റെ ഗാനങ്ങളുടെ ആലാപനമത്സരം നടക്കും. പ്രായപരിധിയില്ല. ആലപിക്കുന്നത് പി.ഭാസ്‌കരന്റെ ഗാനങ്ങള്‍ മാത്രമായിരിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ഗായകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. താത്പര്യമുള്ളവര്‍ 9605419418 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















