അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും പങ്കുവഹിക്കണം : റിച്ചാര്‍ഡ് ഹേ എംപി
തലശ്ശേരി: വിദ്യാര്‍ത്ഥികളെ സമൂഹത്തില്‍ ഉന്നത പൗരന്മാരാക്കിയെടുക്കാണമെങ്കില്‍ അധ്യാപകരോടൊപ്പം രക്ഷിതാക്കളും തങ്ങളുടേതായ പങ്ക്‌വഹിക്കണമെന്ന് പ്രൊഫ.റിച്ചാര്‍ഡ്‌ഹേ എംപി പറഞ്ഞു. കൊടുവള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും പഠന നിലവാരത്തെ ബാധിക്കും. അതിനാല്‍ സര്‍ക്കാര്‍ സഹായത്തിന് കാത്തിരുന്ന് സമയം കളയുന്നതിലും നല്ലത് പൊതുജനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.പി.സുധ, പ്രധാനാധ്യാപിക രമാബായ്, ഡിഇഒ കെ.പി.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ പത്മജ, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















