പെരുമ്പളം: മഴ ശക്തമായതോടെ ദ്വീപ് നിവാസികളുടെ ജീവിതം ദുസഹമായി. പതിമൂന്ന് വാര്‍ഡുകളിലായി അയ്യായിരത്തോളം കുടുംബങ്ങളാണ് അധിവസിക്കുന്നത്. കായലോര മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെ ജീവിതം ഇതോടെ ദുരിത പൂര്‍ണമായി. തീരപ്രദേശങ്ങളിലെ വീടുകളില്‍ മുട്ടറ്റം വെള്ള കയറിയതോടെ ആഹാരം പാകം ചെയ്യാനോ കിടന്നുറങ്ങാനോ കഴിയാതെ വന്നതോടെ പലരും ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടി. മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി സ്‌കൂളുകളിലും മറ്റും ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍വര്‍ഷങ്ങളില്‍ ഒരുക്കിയിരുന്നെങ്കിലും ഇക്കുറി അധികൃതര്‍ ഇതിന് തയാറായിട്ടില്ലെന്ന് വിമര്‍ശനമുണ്‍്. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പടരുമെന്ന് ആയശങ്കയും ഉയര്‍ന്നിട്ടുണ്‍്. കാലവര്‍ഷ കെടുതി മൂലം ദുരിതമനുഭവിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്‍്.
















