ആലപ്പുഴ: ജില്ലയിലെ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാത്തതിലും കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം അടക്കമുള്ളവ നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതിലും പ്രതിഷേധിച്ച് സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സംഘടനാ നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കും.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം.കെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസ്, ഡി. ഭുവനേശ്വരന്‍, ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍, സിംജിത്ത്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, താലൂക്ക് ജനറല്‍ സെക്രട്ടറി അഡ്വ. എ. ജയശങ്കര്‍, ദിനേശന്‍, പുറക്കാട് ഗ്രാമപഞ്ചായത്തംഗം ബിന്ദു ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
















