Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍ഭിത്തിയില്ല; രാമഞ്ചേരിയില്‍ വീടുകള്‍ കടലാക്രമണ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 09:09 pm IST
in Alappuzha

ഹരിപ്പാട്/അരൂര്‍: തീരദേശ മേഖലയായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, രാമഞ്ചേരി ഭാഗത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. രാമഞ്ചേരിയില്‍ സാധുപരുത്തുവീട്ടില്‍ ഗോമതി, ഇടച്ചിറയില്‍ കുമാരി എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറി കടലെടുക്കുന്ന അവസ്ഥയിലാണ്.

ഇവിടെ മുക്കാല്‍ കിലോമീറ്ററോളം കടല്‍ഭിത്തിയില്ലാത്തതാണ് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ കാരണം. കടല്‍ഭിത്തി കെട്ടി അടിയന്തരമായി ഈ കുടുംബങ്ങളെ സംരക്ഷിക്കണമെന്നും ഇവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും തീരദേശവാസികള്‍ ആവശ്യപ്പെട്ടു. തൃക്കുന്നപ്പുഴ പാനൂരിന് തെക്കുഭാഗത്തായി എട്ട് വീടുകള്‍ കടലെടുക്കുമെന്ന ഭീഷണിയിലാണ്. ശക്തമായ തിരമാലയില്‍ നിരവധി തെങ്ങുകളും കടപുഴുകി വീണിട്ടുണ്ട്.

പുതിയതായി നിര്‍മ്മിച്ച തീരദേശ റോഡ് തകര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. കടല്‍വെള്ളം റോഡ് മുറിച്ച് കിഴക്ക് ഭാഗത്തേക്ക് ഒഴുകുന്നതിനാല്‍ നിരവധി വീടുകളിലെ നടീല്‍ വസ്തുക്കള്‍ നശിച്ചു. വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന തൊഴുത്തുകളിലേക്കും വെള്ളം ഇരച്ച് കയറുകയാണ്.

ഇതേ സ്ഥിതിതുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ നൂറ്കണക്കിന് വീട്ടുകാരെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. ഇതിനിടെ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ മറ്റ് പ്രദേശങ്ങളായ വീയപുരത്ത് നാല് വീടുകള്‍ കാറ്റിലും മഴയിലും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. എഴുപത്തിഅയ്യായിരത്തോളം രൂപ നഷ്ടം സംഭവിച്ചതായി റവന്യു അധികൃതര്‍ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. കരുവാറ്റ, കുമാരപുരം, ചെറുതന, പള്ളിപ്പാട് ഭാഗങ്ങളിലെ കപ്പ, ചേന തുടങ്ങിയ കരക്കൃഷികളും മഴക്കെടുതിയിലാണ്.

അരൂരിലും കടല്‍ക്ഷോഭം രൂക്ഷമായി തീരദേശ നിവാസികള്‍ ആശങ്കയിലായി. കുത്തിയതോട് പഞ്ചായത്തില്‍പ്പെട്ട പള്ളിത്തോട് ചാപ്പക്കടവ് മേഖലയിലെ തീരദേശവാസികളാണ് ദുരിതത്തിലായത്. മഴക്കാലം ശക്തമാകുന്നതോടെപ്പം കടല്‍ക്ഷോഭവും ശക്തിപ്പെടുകയാണ്. ഇതുമൂലം കരയിലേക്ക് വെള്ളം കയറുകയും ജീവിതം ദുസഹമാകുകയും ചെയ്യുന്ന സ്ഥിതിയാണ്്. ഇതിന് ശാശ്വത പരിഹാരം കാണണെമന്ന തീരദേശ നിവാസികള്‍ക്ക് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭത്തിനിടയില്‍ കരയിലേക്ക് വെള്ളം കയറുന്നത് തടയുവാനായി കടല്‍ഭിത്തി നിര്‍മിക്കണെമന്ന ആവശ്യമാണ് കാലങ്ങളായി ഇവര്‍ ഉന്നയിക്കുന്നത്. അധികൃതരുടെ അവഗണയെ തുടര്‍ന്ന് ഭീതിയോടെയാണ് കടലോര നിവാസികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പള്ളിത്തോട് ഭാഗത്ത് കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചുവെങ്കിലും പാതിവഴിയില്‍ നിലച്ചു. അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള പ്രദേശത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവിട്ട് കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ ശക്തിയായി തിരമാല അടിച്ചുകയറുന്നതു മൂലം കടല്‍ ഭിത്തി നാശത്തിന്റെ വക്കിലാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഏറെ പ്രതീക്ഷയാണ് തങ്ങല്‍ക്കുള്ളതെന്ന് തീരദേശ നിവാസികള്‍ പറഞ്ഞു. കടല്‍ക്ഷോഭം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പള്ളിത്തോട് മേഖലയിലാണ്. ഇതിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എറണാകുളം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചെല്ലാനം മുതല്‍ അന്ധകാരനഴി വരെയുള്ള വിവിധ സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിച്ചാല്‍ കടല്‍ഭിത്തിക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്നും കടലോര നിവാസികള്‍ ചൂണ്ടികാട്ടുന്നു. കടല്‍ഭിത്തി നിര്‍മാണത്തിനായി മുടക്കുന്ന കോടികള്‍ പുലിമുട്ട് നിര്‍മാണത്തിനായി ഉപയോഗിച്ചാല്‍ കടല്‍ഭിത്തി തകരുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും ഇറിഗേഷന്‍ വകുപ്പ് അതിന് തയാറാകണമെന്നുമാണ് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

പുതിയ വാര്‍ത്തകള്‍

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.