പിലാത്തറ: നരീക്കാംവള്ളിയില്‍ മരണവീട്ടിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ മൃതദേഹത്തില്‍ റീത്ത് വെക്കുന്നതില്‍ നിന്നും തടഞ്ഞ സംഭവത്തില്‍ മരണം നടന്ന കുടുംബത്തെ പ്രതിക്കൂട്ടിലാക്കി തലയൂരാനാണ് സിപിഎം ശ്രമം നടത്തുന്നതെന്ന് ദേശഭാരതി സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മരിച്ചയാളുടെ മകന്‍ പി.വി.മനീഷ് അംഗമായ സ്വയംസഹായ സംഘത്തിന്റെ പേരിലാണ് റീത്തുവെക്കാന്‍ പോയത്. മരണവിവരമറിഞ്ഞ് ആശുപത്രിയിലും വീട്ടിലും സക്രിമായി ഉണ്ടായ മനീഷിന്റെ സുഹൃത്തുക്കള്‍ റീത്ത് വെക്കാന്‍ വരുമ്പോള്‍ സിപിഎമ്മുകാര്‍ ഇവരെ തടഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്നുതന്നെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം നടപടിയില്‍ ജനവികാരം എതിരായതോടെ കുടുംബത്തെ സമ്മര്‍ത്തിലാക്കി നിര്‍ബന്ധിച്ച് റീത്ത്‌വെക്കുന്നത് തടഞ്ഞ സംഭവത്തിന്റെ ഉത്തരവാദിത്തം കുടുംബാംഗങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്.
ആകസ്മികമരണം നടന്നയാളുടെ വീട്ടുകാരെയും മകനെയും സഞ്ചയനകര്‍മ്മം പോലും കഴിയുന്നതിന് മുമ്പ് നിര്‍ബന്ധിച്ച് പത്രസമ്മേളനം നടത്തിച്ച് സംഭവത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുപ്പിച്ച സിപിഎമ്മുകാരുടെ രീതി വേദനാജനകവും കുടുംബസങ്കല്‍പ്പങ്ങള്‍ക്ക് തന്നെ വിരുദ്ധവുമാണ് മനീഷ് സംഘത്തില്‍ പങ്കെടുത്ത ഒപ്പിട്ട രേഖകളും ഭാരവാഹികള്‍ ഹാജരാക്കി. പത്രസമ്മേളനത്തില്‍ സെക്രട്ടറി ടി.വി.സുനോജ്, എം.വി.സനീഷ്, പി.വി.ബാബു, കെ.പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















