വയനാട്:അഞ്ച് ആടുകളെ പുലി കടിച്ചുകൊന്നു.പൊഴുതനയില്‍ ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. ആനോത്ത് ആണിവയല്‍ സെയ്താലിയുടെ അഞ്ച് ആടുകളെയാണ് പുലി പിടിച്ചത്.
കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് പുലി ആക്രമിച്ചത്.ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഇരുട്ടില്‍ ഓടി മറഞ്ഞു.വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് ആനോത്ത്.
പുലി സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി.പുലിശല്യം ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.











