വെള്ളക്കെട്ടില്‍ തറകെട്ടിയുയര്‍ത്തി മൃതദേഹം സംസ്‌കരിക്കുന്നു
ചേര്‍ത്തല: മഴ കനത്തു. പ്രദേശം വെള്ളക്കെട്ടിലായതോടെ ശവസംസ്‌കാരത്തിന് മാര്‍ഗമില്ലാതെ പ്രദേശവാസികള്‍ ബുദ്ധിമുട്ടി. തുറവൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ചിങ്ങംതറ നികര്‍ത്തില്‍ മുകുന്ദ(69)ന്റെ മൃതദേഹമാണ് വെള്ളക്കെട്ട് മൂലം സംസ്‌കരിക്കാന്‍ കഴിയാതെ നാട്ടുകാരും ബന്ധുക്കളും കുഴങ്ങിയത്.
രാവിലെ മുതല്‍ തോരാതെ പെയ്യുന്ന മഴയില്‍ വീടും പരിസരവും വെള്ളക്കെട്ടിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡില്‍ ഇഷ്ടിക കൊണ്ട് അടിത്തറ കെട്ടിയശേഷം മണ്ണിട്ട് പൊക്കി അതിനു മുകളില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
















