കോഴിക്കോട്: ബിജെപി ദേശീയ വക്താവും എംപിയുമായ മീനാക്ഷി ലേഖി നാളെ കോഴിക്കോട്ട്. വിശ്വ സംവാദകേന്ദ്രം സംഘടിപ്പിക്കുന്ന മാധ്യമ സെമിനാറും സമാദരണ സദസ്സും മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും. അളകാപുരി ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് നാലു മണിക്ക് നടക്കുന്ന സദസ്സില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ വി. അശോകന്, പി.ടി. ഉണ്ണിമാധവന് എന്നിവരെ ആദരിക്കും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: